കോഴിക്കോട്ടേക്കുള്ള സ്‌പൈസ് ജെറ്റ് വിമാനം കൊച്ചിയിലിറക്കി
ദുബൈ:ദുബൈയില്‍ നിന്ന് കോഴിക്കോട്ടേക്ക് വന്ന സ്‌പൈസ് ജെറ്റ് വിമാനം മോശം കാലാവസ്ഥയെ തുടര്‍ന്ന് കൊച്ചിയിലിറക്കി. വ്യാഴാഴ്ച രാവിലെയാണ് സംഭവം. 182 യാത്രക്കാര്‍ വിമാനത്തിലുണ്ടായിരുന്നു. രണ്ട് മണിക്കൂറോളം വിമാനത്തില്‍ കാത്തിരുന്നിട്ടും തുടര്‍ നടപടികള്‍ സംബന്ധിച്ച് തീരുമാനമായില്ല. ഭക്ഷണമോ വെളളമോ കിട്ടിയില്ലെന്നാരോപിച്ച് യാത്രക്കാര്‍ ബഹളം വച്ചു. കോഴിക്കോടെത്താന്‍ പകരം സംവിധാനം ഒരുക്കണമെന്നും യാത്രക്കാര്‍ ആവശ്യപ്പെട്ടു. ഒടുവില്‍ 9 മണിയോടെ യാത്രക്കാരെ നെടുമ്പാശേരിയിലെ ഹോട്ടലിലേക്ക് മാറ്റിയതോടെയാണ് പ്രതിഷേധം അയഞ്ഞത്.
സ്വകാര്യ വിമാന കമ്പനിയായി സ്‌പൈസ് ജെറ്റിനെതിരേ കഴിഞ്ഞ ദിവസം ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (DGCA) നടപടി എടുത്തിരുന്നു. രണ്ട് മാസത്തേക്ക് സ്‌പൈസ് ജെറ്റിന്റെ വിമാന സര്‍വീസ് വെട്ടിക്കുറച്ചിട്ടുണ്ട്. അമ്പത് ശതമാനം സര്‍വീസുകള്‍ മാത്രമേ ഈ കാലയളവില്‍ ഓപ്പറേറ്റ് ചെയ്യാവൂ എന്നാണ് ഡി.ജി.സി.എയുടെ നിര്‍ദേശം. തുടര്‍ച്ചയായി സാങ്കേതിക പ്രശ്‌നങ്ങള്‍ ആവര്‍ത്തിച്ച സാഹചര്യത്തിലാണ് നടപടികളിലേക്ക് നീങ്ങിയത്. സുരക്ഷയുമായി ബന്ധപ്പെട്ട് സ്‌പൈസ് ജെറ്റ് സ്വീകരിച്ചിട്ടുള്ള നടപടികള്‍ അപര്യാപ്തമാണെന്നാണ് ഡി.ജി.സി.എ വിലയിരുത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."