സുള്ള്യയിലെ യുവമോര്‍ച്ച നേതാവിന്റെ കൊലപാതകം: രണ്ടുപേര്‍ അറസ്റ്റില്‍
കര്‍ണാടക: സുള്ള്യയിലെ യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരെയുടെ കൊലപാതകത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. സവനൂര്‍ സ്വദേശി സക്കീര്‍ (29), ബെല്ലാരെ സ്വദേശി മുഹമ്മദ് ഷഫീഖ് (27) എന്നിവരാണ് അറസ്റ്റിലായത്. കേരള അതിര്‍ത്തിയായ ബെള്ളാരയില്‍ നിന്നാണ് ഇരുവരും അറസ്റ്റിലായത്.
കര്‍ണാടകത്തിലെ ഹസന്‍ സ്വദേശിയാണ് സക്കിര്‍. സക്കിറിനെതിരെ നേരത്തെയും കേസുകളുണ്ട്. അറസ്റ്റിലായവര്‍ ഗൂഢാലോചന നടത്തിയവരാണെന്നും സംഭവത്തില്‍ 15 പേരെ ചോദ്യം ചെയ്തതായി ദക്ഷിണ കന്നഡ എസ്പി പറഞ്ഞു. കൊലപാതകികള്‍ എത്തിയെന്ന് സംശയിക്കുന്ന ബൈക്ക് കഴിഞ്ഞ ദിവസം കസ്റ്റഡിയില്‍ എടുത്തിരുന്നു. കേരള രജിസ്‌ട്രേഷനുള്ള ബൈക്കാണ് കസ്റ്റഡിയില്‍ എടുത്തത്.
ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം കേരളത്തിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘം ഉടന്‍ കേരളത്തിലെത്തും. അന്വേഷണത്തില്‍ സഹകരണമാവശ്യപ്പെട്ട് മംഘളൂരു എസ്പി, കാസര്‍കോട് എസ്പിയുമായി സംസാരിച്ചു. പ്രദേശത്ത് കനത്ത പൊലീസ് സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ദക്ഷിണ കന്നഡ ജില്ലയിലെ മൂന്നു താലൂക്കുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
അതേസമയം യുവമോര്‍ച്ച നേതാവിന്റെ കൊലപാതകത്തില്‍ കര്‍ണാടകയില്‍ യുവനേതാക്കളുടെ രാജി തുടരുന്നു. പ്രവര്‍ത്തകരെ സംരക്ഷിക്കാന്‍ പാര്‍ട്ടിക്കും സര്‍ക്കാരിനും കഴിയുന്നില്ലെന്നാരോപിച്ചാണ് നേതാക്കളുടെ രാജി. സംഭവത്തില്‍ ആറുപേര്‍ കൂടി ഇന്ന് പിടിയിലായതോടെ ആകെ പിടിയിലായവരുടെ എണ്ണം 21 ആയി.
സുള്ള്യ ബെലാരെയ്ക്കടുത്ത് നെട്ടാരുവില്‍ ചൊവ്വാഴ്ച രാത്രിയാണ് യുവമോര്‍ച്ച പ്രാദേശിക നേതാവായ പ്രവീണ്‍ നെട്ടാരുവിനെ ഒരു സംഘം വെട്ടിക്കൊന്നത്. തന്റെ കോഴിക്കടയടച്ച് വീട്ടിലേക്ക് മടങ്ങാനൊരുങ്ങുന്നതിനിടെയായിരുന്നു അക്രമം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."