സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസ്: വ്ളോഗര്‍ സൂരജ് പാലാക്കാരന് കീഴടങ്ങി
കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസില്‍ വ്ളോഗര്‍ സൂരജ് പാലാക്കാരന് (സൂരജ് വി സുകുമാര്‍) കീഴടങ്ങി. ഇന്നു രാവിലെ എറണാകുളം സൗത്ത് സ്റ്റേഷനിലാണ് സൂരജ് കീഴടങ്ങിയത്. സൂരജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു.
ക്രൈം നന്ദകുമാറിനെതിരെ പരാതി നല്കിയ യുവതിയെ അപമാനിച്ചതിന് എടുത്ത കേസിലായിരുന്നു സൂരജ് പാലാക്കാരന് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. പട്ടിക ജാതി പട്ടിക വകുപ്പുകള്‍ പ്രകാരം ചുമത്തിയ കേസുകള്‍ നിലനില്‍ക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി.
യുട്യൂബ് ചാനലിലൂടെ യുവതിയെ മോശമായി ചിത്രീകരിച്ചതിന് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് എറണാകുളം സൗത്ത് പൊലിസ് സൂരജിനെ കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതിനു പിന്നാലെ ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു.
ക്രൈം ഓണ്‍ലൈന്‍ മാനേജിങ് ഡയറക്ടര്‍ ടി.പി നന്ദകുമാറിനെതിരെ പരാതി നല്കിയ അടിമാലി സ്വദേശിനിയുടെ പരാതിയില്‍ തന്നെയാണ് സൂരജിനെതിരേയും കേസെടുത്തിരിക്കുന്നത്.ടി പി നന്ദകുമാറിനെതിരെ പരാതി നല്കിയ യുവതിയെക്കുറിച്ച് സൂരജ് മോശം പരാമര്‍ശം നടത്തി വീഡിയോ ചിത്രീകരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് പരാതി നല്‍കിയത്. പട്ടികജാതിപട്ടികവര്‍ഗ അതിക്രമ നിരോധന നിയമത്തിലെ വകുപ്പുകള്‍ ഉള്‍പ്പെടുത്തി ജാമ്യാമില്ലാ വകുപ്പ് പ്രകാരമായിരുന്നു കേസെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."