സഖാവ് കുഞ്ഞാലിയുടെ രക്തസാക്ഷിത്വത്തിന് 53 ആണ്ട്; വെടിയൊച്ചയുടെ ഓര്‍മകളുണര്‍ത്തി രണ്ടു പുസ്തകങ്ങള്‍
മലപ്പുറം: സഖാവ് കുഞ്ഞാലിയുടെ ജീവിതവും രാഷ്ട്രീയവും ഇതിവൃത്തമാക്കി എഴുത്തുകാരന്‍ ഹംസ ആലുങ്ങല്‍ രചിച്ച രണ്ടു പുസ്തകങ്ങളുടെ പ്രകാശനം സി.പി.എം കേന്ദ്രകമ്മിറ്റി അംഗം ഇ.പി ജയരാജന്‍ നിര്‍വഹിച്ചു. കാളികാവില്‍ സഖാവ് കുഞ്ഞാലിയുടെ 53ാം രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായിട്ടായിരുന്നു ചടങ്ങ്. ഇങ്ക്വിലാബ് എന്ന നോവലും കുഞ്ഞാലിയുടെ ജീവചരിത്രമായ ഏറനാടിന്റെ രക്തനക്ഷത്രം എന്നീ പുസ്തകങ്ങളുടെ അഞ്ചാം പതിപ്പുകളുമാണ് പ്രകാശനം ചെയ്തത്.
സഖാവ് കുഞ്ഞാലിയുടെ രക്തസാക്ഷിത്വത്തിന് 53ആണ്ട് തികയുമ്പോഴും അദ്ദേഹത്തിന്റെ ജീവചരിത്രവും വെടിയൊച്ചയുടെ നാള്‍വഴികളുണര്‍ത്തുന്ന ഇങ്ക്വിലാബ് നോവലും ഏറെ ചര്‍ച്ചയാവുകയാണ്. പുസ്തകങ്ങളുടെ ആറാം പതിപ്പാണ് പത്തു വര്‍ഷത്തിനിടെ പുറത്തിറങ്ങിയത്. ഇതാണ് പ്രകാശിതമായത്. പേരക്ക ബുക്‌സാണ് പ്രസാധകര്‍.
രാജ്യത്ത് ബി.ജെ.പിയെ എതിര്‍ക്കാനുള്ള ശേഷി കോണ്‍ഗ്രസിന് നഷ്ടപ്പെട്ടതായി ഇ.പി ജയരാജന്‍ പറഞ്ഞു. കോണ്‍ഗ്രസ് പിടിപ്പുകേടും വര്‍ഗീയതയും മുതലെടുത്താണ് ബി.ജെ.പി കേന്ദ്രത്തില്‍ അധികാരത്തിലെത്തിയത്. കോണ്‍ഗ്രസ് തുടങ്ങിവച്ച അതേ നയം ബിജെപിയും നടപ്പാക്കുന്നു. രാഹുല്‍ഗാന്ധിയേയും സോണിയാഗാന്ധിയേയും ഇ.ഡി വേട്ടയാടുമ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസ് പ്രതിരോധം ദുര്‍ബലമായിരുന്നുവെന്നും രാജ്യത്ത് കോണ്‍ഗ്രസിന്റെ തകര്‍ച്ച സി.പി.എം ആഗ്രഹിക്കുന്നില്ലെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.
രക്തസാക്ഷി കുഞ്ഞാലി അനുസ്മരണവും പുതുക്കിപ്പണിത കുഞ്ഞാലി മന്ദിരവും ജയരാജന്‍ ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ സി.പി.എം ഏരിയാ സെക്രട്ടറി ഇ. പത്മാക്ഷന്‍ അധ്യക്ഷനായി. ജെയ്ക് പി. തോമസ് മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."