സുള്ള്യയിലെ യുവമോര്‍ച്ച പ്രവര്‍ത്തകന്റെ കൊല: അന്വേഷണം എന്‍.ഐ.എക്ക്, കേരളത്തിലേക്കും അന്വേഷണം
ബെംഗളൂരു: സുള്ള്യയിലെ യുവമോര്‍ച്ച പ്രവര്‍ത്തകന്റെ കൊലപാതക കേസ് അന്വേഷണം എന്‍.ഐ.എക്ക് കൈമാറാന്‍ കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചു. അതേ സമയം കൊല്ലപ്പെട്ട പ്രവീണ്‍ നെട്ടാറിന്റെ കേസ് അന്വേഷണം കാസര്‍കോട്ടേക്കും കണ്ണൂരിലേക്കും വ്യാപിപ്പിച്ചു. കേസില്‍ രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരുന്നു. കേരള അതിര്‍ത്തിക്ക് സമീപം ബെള്ളാരയില്‍ നിന്നാണ് ഇവര്‍ പിടിയിലായതെന്നാണ് പൊലിസ് പറയുന്നത്.
അതേ സമയം അഞ്ച് ദിവസം മുമ്പ് കാസര്‍കോട് സ്വദേശിയായ മസൂദ് എന്ന 19കാരന് മംഗ്ലൂരുവില്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് യുവമോര്‍ച്ച പ്രവര്‍ത്തകന്റെ കൊലപാതകവുമുണ്ടായതെന്നാണ് ആക്ഷേപം. അടുത്ത ദിവസം മറ്റൊരു മുസ്ലിം യുവാവും കൊല്ലപ്പെട്ടു. ഫാസില്‍ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ആസൂത്രിത കൊലപാതകമെന്നാണ് ആരോപണം.
അതേ സമയം പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ 15 പേരെ ചോദ്യം ഇപ്പോഴും ചെയ്യുകയാണ്. കേരള രജിസ്ട്രേഷനിലുള്ള ബൈക്ക് കര്‍ണാടക പൊലിസ് കസ്റ്റഡിയിലുണ്ട്. യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരയെ കൊലപ്പെടുത്തിയ കേസില്‍ സാക്കീര്‍, മുഹമ്മദ് ഷെരീഫ് എന്നിവരാണ് അറസ്റ്റിലായതെന്നും പൊലിസ് വ്യക്തമാക്കി. അറസ്റ്റിലായവരുടെ വിശദാംശങ്ങള്‍ പൊലിസ് പുറത്തുവിട്ടിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."