HOME
DETAILS
MAL
കോമണ്‍ വെല്‍ത്തില്‍ ഇന്ത്യക്ക് രണ്ടാം സ്വര്‍ണം: ഭാരോദ്വഹനത്തില്‍ റെക്കോര്‍ഡ് നേട്ടവുമായി ജെറെമിലാല്റിന്നുങ്ക
backup
July 31 2022 | 11:07 AM
ബര്‍മിങ്ങാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് രണ്ടാം സ്വര്‍ണം. പുരുഷന്മാരുടെ 67കിലോഗ്രാം വിഭാഗം ഭാരോദ്വഹനത്തിലാണ് ഇന്ത്യയുടെ സ്വര്‍ണ മെഡല്‍ നേട്ടം. 67 കിലോ വിഭാഗത്തില്‍ റെക്കോഡോടെയാണ് ഇന്ത്യയുടെ ജെറമി ലാല്റിന്നുങ്ക സ്വര്‍ണം നേടിയത്.
ആദ്യ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ തന്നെയാണ് പത്തൊമ്പതുകാരനായ ജെറെമിയുടെ റെക്കോര്‍ഡ് നേട്ടം. 140കിലോഗ്രാം സ്നാച്ച്, 160 കിലോ ഗ്രാം ക്ലീന്‍ സ്നാച്ച് എന്നിവയിലായി 300 കിലോഗ്രാം ഉയര്‍ത്തിയാണ് ജെറെമിയുടെ നേട്ടം.
49 കിലോ വിഭാഗത്തില്‍ ഗെയിംസ് റെക്കോര്‍ഡോടെ മീരഭായ് ചാനു കഴിഞ്ഞ ദിവസം സ്വര്‍ണം നേടിയിരുന്നു. ഇതിനു പിന്നാലെയാണ് ജെറമിയുടെ പുതിയ റെക്കോര്‍ഡ്. ഇതോടെ ഭാരോദ്വഹനത്തില്‍ ഇന്ത്യ രണ്ട് സ്വര്‍ണം, രണ്ട് വെള്ളി, ഒരു വെങ്കലം ഉള്‍പ്പെടെ നാല് മെഡലുകള്‍ സ്വന്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."