HOME
DETAILS
MAL
മധുവിന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തിയതിന് അബ്ബാസിനെതിരെ കേസെടുത്തു
backup
July 31 2022 | 12:07 PM
പാലക്കാട്: അട്ടപ്പാടിയില്‍ ആള്‍കൂട്ടം മര്‍ദിച്ച് കൊലപ്പെടുത്തിയ മധുവിന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തിയതിന് പ്രതികളുടെ സുഹൃത്ത് മുക്കാലി സ്വദേശി അബ്ബാസിനെതിരെ കേസെടുത്തു.
ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് അഗളി പൊലീസ് കേസെടുത്തത്. മധുവിന്റെ അമ്മ മല്ലിയുടെ മൊഴിയെടുത്തതിന് ശേഷം കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കും. മധുവിന്റെ അമ്മയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ കേസെടുക്കാന്‍ കോടതി ഉത്തരവുണ്ടായിരുന്നു. മണ്ണാര്‍ക്കാട് മുന്‍സിഫ് കോടതിയായിരുന്നു ഉത്തരവിട്ടത്.
കേസില്‍ നിന്നും പിന്മാറാന് അബ്ബാസ് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. അതേസമയം, മധുവധക്കേസില്‍ ഒരു സാക്ഷികൂടി കൂറുമാറി. 19ാം സാക്ഷി കൂടി കൂറുമാറിയതോടെ കൂറുമാറിയ സാക്ഷികളുടെ എണ്ണം ഒമ്പതായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."