HOME
DETAILS

നീതിന്യായ സംവിധാനങ്ങളും നിയമധാർമികതയും

  
backup
July 31 2022 | 19:07 PM

5634-12

 

എൻ.കെ ഭൂപേഷ്


സമീപകാലത്തെ സുപ്രിംകോടതി വിധികൾ പല രീതിയിൽ ശ്രദ്ധേയങ്ങളാണ്. ഒരേ കോടതിയിൽനിന്നുവരുന്ന വ്യത്യസ്ത നിയമധാർമികത ഉൾക്കൊള്ളുന്ന വിധികൾ. ഭരണഘടനാമൂല്യങ്ങളെ ഉൾക്കൊണ്ട് രാഷ്ട്രീയ വിമതത്വത്തെ മനസ്സിലാക്കുകയും മനുഷ്യാവകാശങ്ങളെ സംരക്ഷിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന വിധികൾ ഒരുവശത്ത്. മറ്റു ചിലപ്പോഴാകട്ടെ, എക്‌സിക്യൂട്ടീവിന്റെ രാഷ്ട്രീയ നീക്കങ്ങൾക്ക് സഹായകരമാകുന്ന വിധികൾ. അത് പലപ്പോഴും ഭരണഘടനയുടെ മൂല്യങ്ങൾക്ക് നിരക്കുന്നതാണോ എന്ന സംശയവും വ്യാപകമായി ഉന്നയിക്കപ്പെടുന്നു.


ഈ മാസം ജൂലൈയിൽ വന്ന ചില വിധികൾ നോക്കാം. ജസ്റ്റിസ് സഞ്ജയ് കിഷൻ കൗളിന്റെയും എം.എം സുന്ദരേശിന്റെയും വിധിയാണ് ഒന്ന്. ജൂലൈ മാസം 11ന് സദീന്ദർ കുമാർ ആന്റിൽ വേഴ്‌സസ് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവസ്റ്റിഗേഷൻ കേസിലായിരുന്നു ഏറെ ചർച്ച ചെയ്യപ്പെട്ട വിധി. ജനാധിപത്യമെന്നത് ഒരു പൊലിസ് രാജ് അല്ലെന്നതായിരുന്നു ആ വിധിയുടെ ഊന്നൽ. ജാമ്യമെന്നത് സ്വാഭാവികവും ജയിൽ എന്നത് അപവാദവും ആകണമെന്നതായിരുന്നു ആ വിധിയിൽ ആവർത്തിച്ച കാര്യം. ഇന്നത്തെ സാഹചര്യത്തിൽ പ്രസക്തമായ പലകാര്യങ്ങളും ആ വിധിയിൽ എടുത്തുപറയുകയും ചെയ്തു. അതിൽ ഏറ്റവും പ്രധാനം നമ്മുടെ രാജ്യത്തെ തടവറകളിലെ വിചാരണത്തടവുകാരുടെ കാര്യമാണ്. 'ഇന്ത്യൻ ജയിലുകൾ തടവുകാരെക്കൊണ്ട് നിറഞ്ഞിരിക്കുന്നു. ഞങ്ങളുടെ മുന്നിലുള്ള കണക്കുകൾ പ്രകാരം തടവുകാരിൽ മൂന്നിൽ രണ്ടുപേരും വിചാരണത്തടവുകാരാണ്. ഈ വിഭാഗത്തിൽപ്പെടുന്ന കുറ്റാരോപിതരിൽ പലരും ശിക്ഷിക്കപ്പെട്ടാൽ ഏഴ് വർഷത്തിൽ കുറവുമാത്രം ശിക്ഷ ലഭിക്കുന്നവരാണ്. അവരെ തടവിൽ സൂക്ഷിക്കേണ്ട കാര്യം പലപ്പോഴുമില്ല. ഇവരിൽ പലരും ദരിദ്രരും അക്ഷരാഭ്യാസമില്ലാത്തവരുമാണ്'.


സി.ആർ.പി.സി 41, 41എ വകുപ്പുകളുടെ ലംഘനമായാണ് പല അറസ്റ്റുകളും നടത്തുന്നത്. അന്വേഷണ ഏജൻസിയുടെ കൊളോണിയൽ മനോഭാവമാണ് പലപ്പോഴും പ്രകടമാകുന്നതെന്നും വിധി ചൂണ്ടിക്കാട്ടി. ജനാധിപത്യവും പൊലിസ് സ്‌റ്റേറ്റും ആശയപരമായി വിപരീതങ്ങളിലാണ് നിലകൊള്ളുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. രാഷ്ട്രീയത്തടവുകാരുടെ എണ്ണത്തിൽ വലിയ വർധന ഉണ്ടായിക്കൊണ്ടിരിക്കുന്ന സാഹചാര്യത്തിൽ ഈ നിരീക്ഷണം പ്രധാനമാണ്.


ഈ വിധി ഇപ്പോൾ നിലനിൽക്കുന്ന രാഷ്ട്രീയ അന്തരീക്ഷത്തിൽ വ്യത്യസ്തവും പൗരന്റെ അവകാശങ്ങളെ സംരക്ഷിക്കുന്നതുമാണെന്ന കാര്യത്തിൽ സംശയമില്ല. വലിയ രീതിയിൽ ഈ വിധി ചർച്ച ചെയ്യപ്പെടുകയും ചെയ്തു. ഇന്ത്യയിൽ ഭരണകക്ഷിക്കെതിരായ വിമർശനം പോലും തടവറയിലേക്ക് നയിക്കുന്ന കാലത്തുണ്ടായ ഈ വിധി ഭരണഘടന ഉറപ്പുവരുത്തുന്ന പൗരാവകാശങ്ങൾക്ക് അടിവരയിടുന്നതാണെന്നാണ് പൊതുവിലുള്ള വിലയരുത്തൽ. എന്നാൽ ഇത്തരത്തിലുള്ള ഇടപെടലുകൾ അപൂർവമോ അപവാദമോ ആകുന്ന സാഹചര്യങ്ങളാണ് കഴിഞ്ഞ കുറച്ചുകാലമായി ഉണ്ടാകുന്നത്.


നേരത്തെ സൂചിപ്പിച്ച വിധി പുറത്തുവന്ന് രണ്ടാഴ്ച കഴിയുമ്പോഴാണ് ഏറെ ചർച്ച ചെയ്യപ്പെട്ട മറ്റൊരു വിധി പുറത്തുവന്നത്. മദൻലാൽ ചൗധരി വേഴ്‌സസ് യൂനിയൻ ഓഫ് ഇന്ത്യ കേസിലായിരുന്നു വിധി. എൻഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റിനുള്ള അധികാരങ്ങളെ ചോദ്യം ചെയ്തതായിരുന്നു കേസ്. ഇതിൽ വിധി പറഞ്ഞ മുന്നംഗ ബെഞ്ച് ഇ.ഡിക്ക് നിരവധി നിയമ ഭേദഗതികളിലൂടെ കൈവന്ന അധികാരങ്ങൾ ശരിവയ്ക്കുകയായിരുന്നു. ജസ്റ്റിസ് എ.എം ഖാൻവിൽക്കർ, ദിനേശ് മഹേശ്വരി, സി.ടി രവികുമാർ എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്. നേരത്തെയും ഇത്തരത്തിൽ വിധികൾ പുറപ്പെടുവിച്ച ന്യായാധിപനാണ് കഴിഞ്ഞ ദിവസം വിരമിച്ച ഖാൻവിൽക്കർ. ഈ വിധിയോടെ രാജ്യത്തെ ഏറ്റവും ശക്തമായ അന്വേഷണ ഏജൻസിയായി ഇ.ഡി മാറി. ഇ.ഡി ഉദ്യോഗസ്ഥന് മുന്നിൽ നൽകപ്പെടുന്ന മൊഴി പ്രധാനപ്പെട്ടതാണെന്നും അവ ഭരണഘടനയുടെ 20(3), 21 എന്നിവയാൽ 'നിയന്ത്രിക്കപ്പെടില്ലെ'ന്നുമായിരുന്നു വിധി. രാഷ്ട്രീയ എതിരാളികൾക്കെതിരേ ഇ.ഡിയെ ഉപയോഗിക്കുന്നുവെന്നതിന്റെ തെളിവുകൾ പലരീതിയിൽ പുറത്തുവരുന്ന ഘട്ടത്തിൽ കൂടിയായിരുന്നു വിധി. ഇന്ത്യയിലെ ഏറ്റവും ശക്തമായ അന്വേഷണ ഏജൻസി ആരോപണങ്ങൾ തെളിയിക്കുന്നതിൽ ഏറ്റവും പിറകിലാണെന്ന കാര്യവും കോടതി പരിഗണിച്ചില്ല. കേന്ദ്ര സർക്കാർ തന്നെ പാർലമെന്റിൽ വച്ച കണക്കനുസരിച്ച് 5422 കേസുകളാണ് മണിലോണ്ടറിങ് ആക്ട് പ്രകാരം ഇ.ഡി ഇതുവരെ എടുത്തത്. എന്നാൽ ഈ കേസുകളിൽ ശിക്ഷിക്കപ്പെട്ടത് 23 പേരാണ്. അതായാത് ശിക്ഷാനിരക്ക് എന്നത് ദശാംശം അഞ്ച് ശതമാനത്തിൽ താഴെ! എടുത്ത കേസുകളിൽ ബഹുഭൂരിപക്ഷവും മോദി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷമാണെന്നതാണ് മറ്റൊരു സവിശേഷത. ഇതൊന്നും കോടതിക്ക് ബാധകമായില്ല. വിവിധ നിയമ ഭേദഗതികളിലൂടെ ഇ.ഡിക്ക് നൽകിയ എല്ലാ അധികാരങ്ങളും ശരിവയ്ക്കുകയാണ് കോടതി ചെയ്തത്. ഇ.ഡിക്ക് 'പരമാധികാരം' നൽകുന്ന വിധത്തിൽ നിയമങ്ങളിൽ ഭേദഗതി വരുത്തിയത് യു.പി.എ സർക്കാരാണെന്നത് മറ്റൊരു കാര്യം. ആ നിയമ ഭേദഗതിയാണ് ഇപ്പോൾ സുപ്രിംകോടതി ശരിവച്ചത്.


ഇത് ആദ്യമല്ല കോടതി ഇത്തരത്തിൽ വിധികൾ പ്രഖ്യാപിക്കുന്നത്. സക്കിയ ജാഫ്രി കേസിൽ നമ്മൾ അതു കണ്ടതാണ്. തുടർന്നാണ് ടീസ്റ്റ സെതൽവാദും ആർ.ബി ശ്രീകുമാറും ഇപ്പോഴും ജയിലിൽ ജാമ്യമില്ലാതെ കഴിയുന്നത്. ഭീമ കൊറേഗാവ് കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കണമെന്ന ഹരജിയുടെ കാര്യത്തിലായാലും യു.എ.പി.എയിൽ ജാമ്യവ്യവസ്ഥയുമായി ബന്ധപ്പെട്ട വിധിയിലായാലും എല്ലാം ഉണ്ടായ ഉത്തരവ് സമാനമാണ്. അതിനിടയിൽ തുടക്കത്തിൽ സൂചിപ്പിച്ചതുപോലുള്ള ഉത്തരവുകൾ ഉണ്ടാകുന്നുവെന്ന് മാത്രം.


കഴിഞ്ഞ ദിവസം വിരമിച്ച ജസ്റ്റിസ് ഖാൻവിൽക്കർ പുറപ്പെടുവിച്ച പല ഉത്തരവുകളും ഇത്തരത്തിലുള്ളതാണ്. മഹാരാഷ്ട്ര പൊലിസിന്റെ അന്വേഷണം നീതി പൂർവമാകില്ലെന്നും ഭീമാ കൊറേഗാവ് കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കണമെന്നുമായിരുന്നു റൊമീല ഥാപ്പർ, പ്രഭാത് പട്‌നായ്ക് തുടങ്ങിയ രാജ്യത്തെ പ്രമുഖ വ്യക്തിത്വങ്ങൾ സുപ്രിംകോടതിയെ സമീപിച്ചത്. എന്നാൽ അന്ന് ചീഫ് ജസ്റ്റിസായിരുന്ന ദീപക് മിശ്രയും ഖാൻവിൽക്കറും പ്രത്യേക അന്വേഷണ സംഘം വേണ്ടെന്ന് വിധിച്ചപ്പോൾ, ജസ്റ്റിസ് ചന്ദ്രചൂഡ് വിയോജനക്കുറിപ്പ് രേഖപ്പെടുത്തുകയായിരുന്നു. സെൻട്രൽ വിസ്റ്റ പദ്ധതിക്കെതിരായ ഹരജിയിലും സർക്കാരിന് അനൂകൂല വിധി പറഞ്ഞത് ഖാൻവിൽക്കർ ഉൾപ്പെട്ട ബെഞ്ചായിരുന്നു. യഥാർഥത്തിൽ ഇത് ഏതെങ്കിലും ന്യായാധിപനുമായി ബന്ധപ്പെട്ട പ്രശ്‌നമല്ല. ജഡ്ജി ലോയയുടെ മരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ടുള്ള കേസിലും അയോധ്യ വിധിയിലും റാഫേൽ ഇടപാട് സംബന്ധിച്ച കേസിലും ഒക്കെ സമാന അവസ്ഥ രാജ്യം കണ്ടതാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തെളിമ പദ്ധതിക്ക് തുടക്കം:  റേഷൻ കാർഡിലെ തെറ്റുകൾ സൗജന്യമായി തിരുത്താം

Kerala
  •  a month ago
No Image

സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍

Kerala
  •  a month ago
No Image

ഒന്നെടുത്താല്‍ ഒന്ന് സൗജന്യം; എല്‍ഇഡി ബള്‍ബ് ഓഫറുമായി കെഎസ്ഇബി

Kerala
  •  a month ago
No Image

പരിഷ്കരണം പാളി; ഒന്നാം ക്ലാസിലെ പുതിയ പാഠപുസ്തകം വീണ്ടും മാറ്റാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

Kerala
  •  a month ago
No Image

കൊയിലാണ്ടി ബസ് സ്റ്റാന്‍ഡില്‍ ചുറ്റിത്തിരിയുന്ന കുട്ടികളെ ചോദ്യം ചെയ്തതിന് വനിത എഎസ്‌ഐയെ കൊണ്ട് മാപ്പു പറയിപ്പിച്ചു യുവാക്കള്‍;  വൈറലായി വിഡിയോ

Kerala
  •  a month ago
No Image

അബ്ദുറഹീമിന്റെ മോചനത്തിനായി സമാഹരിച്ചത് 47.87 കോടി; ഇതുവരെ ചെലവായത് 36.27 കോടിയെന്ന് ലീഗല്‍ അസിസ്റ്റന്‍സ് കമ്മിറ്റി 

Kerala
  •  a month ago
No Image

തിരുവനന്തപുരത്ത് വീട്ടുമുറ്റത്ത് നില്‍ക്കുന്നയാളെ മദ്യപിച്ചെത്തിയ അയല്‍വാസി വെട്ടിക്കൊന്നു

Kerala
  •  a month ago
No Image

ചേവായൂര്‍ സഹകരണബാങ്ക് തെരഞ്ഞെടുപ്പ് ഇന്ന്; വോട്ടര്‍മാരെയും കൊണ്ട് എത്തിയ വാഹനങ്ങള്‍ക്കു നേരെ കല്ലേറ്

Kerala
  •  a month ago
No Image

വേതനം നല്‍കാത്തതിനാല്‍ സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ സമരത്തിലേക്ക്; s

Kerala
  •  a month ago
No Image

ആരുടെയും ഏതൊരു വസ്തുവും വഖ്ഫ് ആണെന്ന് പ്രഖ്യാപിക്കാനാവില്ല

Kerala
  •  a month ago