കണ്ണൂർ ജില്ല കെഎംസിസി ഹജ്ജ് വളന്റിയർമാരെ ആദരിച്ചു
ജിദ്ദ: ഒരു നാടിന്റെയും ജനതയുടെയും പുരോഗതിക്ക് വഴിതെളിയിക്കുന്നത് വിദ്യാഭ്യാസമാണെന്ന് വിശ്വസിക്കുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനമാണ് മുസ്‌ലിം ലീഗ് എന്നും 1948 മാർച്ച് 10 ന് രൂപീകൃതമായ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ പ്രഖ്യാപിത ലക്ഷ്യം എല്ലാവര്ക്കും വിദ്യാഭ്യാസം നൽകുക എന്നതാണെന്നും ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി സെക്രട്ടറി അബൂബക്കർ അരിബ്ര പറഞ്ഞു.
ജിദ്ദ - കണ്ണൂർ ജില്ല കെഎംസിസി കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹറാസാത്തിലുള്ള ജസീറ വില്ലയില്‍ പ്രത്യേകം സജ്ജമാക്കിയ മർഹും അബ്ദുല്ല കണ്ണാടിപ്പറമ്പ് നഗറിൽ നടത്തിയ ഹജ്ജ് വളണ്ടിയർ ആദരവും പ്രവർത്തക കുടുംബ സംഗമം പരിപാടിയിൽ ഹരിത പ്രസ്ഥാനത്തിന്റെ കാലിക പ്രസക്തി എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സംഗമത്തിൽ ജില്ല കെഎംസിസി പ്രസിഡണ്ട് അബ്ദുറഹ്‌മാൻ വായാട് അധ്യക്ഷത വഹിച്ചു. കെഎംസിസി ഹജ്ജ് വളണ്ടിയർ സഊദി നാഷണൽ വിംഗ് ജനറൽ ക്യാപ്റ്റൻ ഉമ്മർ അരിപ്പാമ്പ്ര ഉദ്ഘാടനം ചെയ്തു.
നൗഷാദ് ചപ്പാരപ്പടവ്, മുനീർ കമ്പിൽ, റസാഖ് ഇരിക്കൂർ, സലീം കെ.പി, നാഫി യു പി സി, അഷ്‌റഫ് തിങ്കൾ , ശിഹാബ് കണ്ണമംഗലം, മുഹമ്മദലി, ഇബ്‌റാഹീം മാക്കൂൽ പീടിക എന്നിവർ പ്രസംഗിച്ചു. തുടർന്ന് കുട്ടികളുടെ കലാ പരിപാടികളും മുനീർ കാഞ്ഞിരോടിന്റെ നേതൃത്വത്തിൽ ഇശൽ നൈറ്റും കായിക മത്സരങ്ങളും അരങ്ങേറി.
റഷീദ് വട്ടിപ്രം, ആരിഫ് അണിയാരം, ബഷീർ നെടുവോട്, സൈദ് മാങ്കടവ്, ഫിറോസ് ചാലാട്, സലാം പാറമ്മൽ, സാദിഖ് കൊട്ടില, ഇബ്‌റാഹീം പന്നിയൂർ, നജീബ്, യു.പി
റഫീഖ് തലശ്ശേരി, നൗഫൽ ഹിലാൽ, റഷീദ് ഇരിട്ടി തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. സകരിയ ആറളം സ്വാഗതവും സി. പി അബ്ദുൽ കരീം നന്ദിയും പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."