HOME
DETAILS
MAL
രാജ്യത്തിന്റെ 14ാമത് ഉപരാഷ്ട്രപതിയായി ജഗദീപ് ധന്‍ഗര്‍
backup
August 06 2022 | 15:08 PM
ന്യൂഡല്‍ഹി: രാജ്യത്തിന്റെ 14ാമത് ഉപരാഷ്ട്രപതിയായി ജഗദീപ് ധന്‍ഗര്‍ തെരഞ്ഞെടുക്കപ്പെട്ടു. ഇന്നു നടന്ന തെരഞ്ഞെടുപ്പിലാണ് പ്രതിപക്ഷത്തിന്റെ മാര്‍ഗരറ്റ് ആല്‍വയെ പരാജയപ്പെടുത്തി എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായ ധന്‍ഗര്‍ ഉപരാഷ്ട്രപതിയായത്.
വൈകീട്ട് അഞ്ചിനാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് അവസാനിച്ചത്. 725 എം.പിമാര്‍ വോട്ട് രേഖപ്പെടുത്തി. 372 വോട്ടാണ് വിജയിക്കാന്‍ വേണ്ടത്. ബി.ജെ.പിക്ക് സ്വന്തമായി തന്നെ 394 എം.പിമാരുണ്ട്. എന്‍.ഡി.എയ്ക്ക് ആകെ 441 എം.പിമാരും. നിലവിലെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിനു ലഭിച്ച വോട്ടിനെക്കാള്‍ രണ്ടു ശതമാനം വര്‍ധനയാണ് ഇത്തവണ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിക്കു ലഭിച്ചത്. മാര്‍ഗരറ്റ് ആല്‍വയ്ക്ക് ലഭിച്ചത് 182 വോട്ടാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."