HOME
DETAILS

സീതിക്കോയ തങ്ങളുടെ പോരാട്ടവീര്യം

  
backup
August 07 2022 | 19:08 PM

%e0%b4%b8%e0%b5%80%e0%b4%a4%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8b%e0%b4%af-%e0%b4%a4%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%aa%e0%b5%8b%e0%b4%b0%e0%b4%be%e0%b4%9f


ഖിലാഫത്ത് പ്രസ്ഥാനത്തിലെ തീവ്ര ആശയക്കാരനായിരുന്നു സീതിക്കോയ തങ്ങൾ. ആലി മുസ്ലിയാരുടെ വിശ്വസ്ത സഹപ്രവർത്തകനായിരുന്ന അദ്ദേഹം ചെമ്പ്രശേരി തങ്ങളുടെ നേതൃത്വത്തിൽ മലബാർ ലഹളക്കാലത്ത് വള്ളുവനാട്, പൊന്നാനി താലൂക്കുകളിൽ ഉണ്ടായ പ്രധാന സംഘട്ടനമായ മണ്ണാർക്കാട് യുദ്ധത്തിന്റെ ഉപ നേതൃസ്ഥാനം വഹിച്ചാണ് തങ്ങൾ തന്റെ ബ്രിട്ടിഷ് വിരുദ്ധ പോരാട്ടത്തിന് തുടക്കമിടുന്നത്.


മണ്ണാർക്കാട് യുദ്ധത്തിന് മുന്നോടിയായി ഓഗസ്റ്റ് 22ന് പട്ടാള നീക്കത്തെ തടയാൻ സീതിക്കോയ തങ്ങളും അനുയായികളും ചേർന്ന് വാർത്താ വിനിമയ ബന്ധങ്ങൾ വിച്ഛേദിക്കുകയും പാലം പൊളിക്കുകയും ചെയ്തിരുന്നു. ഇതിനിടയിൽ ഓഗസ്റ്റ് 24ന് ചെർപ്പുളശേരി പൊലിസ് സ്റ്റേഷൻ ആക്രമിക്കുകയും ആയുധങ്ങൾ കൈവശപ്പെടുത്തുകയും ചെയ്തു. മണ്ണാർക്കാട് സംഭവത്തിനു ശേഷം കുമരംപുത്തൂരിൽ നടന്ന തുറന്ന യുദ്ധത്തിന്റെ നേതൃസ്ഥാനം വഹിച്ചത് സീതിക്കോയ തങ്ങളായിരുന്നു. മാപ്പിളമാരും ഹിന്ദുക്കളും ചേർന്ന വലിയൊരു സേനയായിരുന്നു സീതിക്കോയ തങ്ങൾക്കു കീഴിൽ അണിനിരന്നിരുന്നത്. ബ്രിട്ടിഷ് പട്ടാളമടക്കം ഈ യുദ്ധത്തിൽ 500ൽ അധികം പേരാണ് കൊല്ലപ്പെട്ടത്.


എന്നാൽ ഇതിനു ശേഷം സീതിക്കോയ തങ്ങളെ കീഴ്‌പ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഒക്ടോബറോടു കൂടി കൂടുതൽ പട്ടാളമെത്തിയതോടെ സ്ഥിതി സങ്കീർണമായി. സീതിക്കോയ തങ്ങളുടെ താവളമടക്കം ബ്രിട്ടീഷ് പട്ടാളം അറിഞ്ഞതോടെ ഒക്ടോബർ നാലിന് സീതിക്കോയ തങ്ങളും അനുയായികളും കോട്ടോപ്പാടം തിരുവാഴംകുന്നിലേക്കു നീങ്ങി.


കൂടുതൽ പട്ടാളക്കാരുടെ വരവ് തടയാനായി ഒക്ടോബർ 17ന് പെരിന്തൽമണ്ണ റോഡിലെ മണ്ണാർക്കാട് ഭാഗത്തുള്ള പ്രധാനപ്പെട്ട രണ്ടു പാലങ്ങൾ തകർത്തു. നവംബർ 25 ഓടെ തങ്ങളുടെ കീഴിലുണ്ടായിരുന്ന പലരും ബ്രിട്ടീഷ് സേനയ്ക്കു മുന്നിൽ കീഴടങ്ങി. എന്നിട്ടും തനിക്കൊപ്പമുള്ള ചുരുക്കം പേരെ നിർത്തി തങ്ങൾ ഒളിപ്പോര് യുദ്ധം തുടർന്നു. ഡിസംബർ 20 ന് സീതിക്കോയ തങ്ങളും കൂടെയുണ്ടായിരുന്ന 63 പേരും മണ്ണാർക്കാട് മല ഇറങ്ങി വരുന്നതിനിടെ ബ്രിട്ടിഷ് ഗൂർഖ പട്ടാളം ഇവരെ വളഞ്ഞു. ഇതോടെ ആയുധം വച്ച് കീഴടങ്ങുകയായിരുന്നു. തങ്ങളെ 1922 ജനുവരി 19ന് പട്ടാളകോടതി വിചാരണ നടത്തി വെടിവച്ചു കൊന്നുവെന്നാണ് മലബാർ സ്‌പെഷൽ കമ്മിഷണറുടെ റിപ്പോർട്ടിൽ പറയുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തെളിമ പദ്ധതിക്ക് തുടക്കം:  റേഷൻ കാർഡിലെ തെറ്റുകൾ സൗജന്യമായി തിരുത്താം

Kerala
  •  a month ago
No Image

സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍

Kerala
  •  a month ago
No Image

ഒന്നെടുത്താല്‍ ഒന്ന് സൗജന്യം; എല്‍ഇഡി ബള്‍ബ് ഓഫറുമായി കെഎസ്ഇബി

Kerala
  •  a month ago
No Image

പരിഷ്കരണം പാളി; ഒന്നാം ക്ലാസിലെ പുതിയ പാഠപുസ്തകം വീണ്ടും മാറ്റാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

Kerala
  •  a month ago
No Image

കൊയിലാണ്ടി ബസ് സ്റ്റാന്‍ഡില്‍ ചുറ്റിത്തിരിയുന്ന കുട്ടികളെ ചോദ്യം ചെയ്തതിന് വനിത എഎസ്‌ഐയെ കൊണ്ട് മാപ്പു പറയിപ്പിച്ചു യുവാക്കള്‍;  വൈറലായി വിഡിയോ

Kerala
  •  a month ago
No Image

അബ്ദുറഹീമിന്റെ മോചനത്തിനായി സമാഹരിച്ചത് 47.87 കോടി; ഇതുവരെ ചെലവായത് 36.27 കോടിയെന്ന് ലീഗല്‍ അസിസ്റ്റന്‍സ് കമ്മിറ്റി 

Kerala
  •  a month ago
No Image

തിരുവനന്തപുരത്ത് വീട്ടുമുറ്റത്ത് നില്‍ക്കുന്നയാളെ മദ്യപിച്ചെത്തിയ അയല്‍വാസി വെട്ടിക്കൊന്നു

Kerala
  •  a month ago
No Image

ചേവായൂര്‍ സഹകരണബാങ്ക് തെരഞ്ഞെടുപ്പ് ഇന്ന്; വോട്ടര്‍മാരെയും കൊണ്ട് എത്തിയ വാഹനങ്ങള്‍ക്കു നേരെ കല്ലേറ്

Kerala
  •  a month ago
No Image

വേതനം നല്‍കാത്തതിനാല്‍ സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ സമരത്തിലേക്ക്; s

Kerala
  •  a month ago
No Image

ആരുടെയും ഏതൊരു വസ്തുവും വഖ്ഫ് ആണെന്ന് പ്രഖ്യാപിക്കാനാവില്ല

Kerala
  •  a month ago