ശബരിമലയിലെ കാനനപാത തുറക്കല്‍: ഹൈക്കോടതിയെ സമീപിക്കാന്‍ സുപ്രിംകോടതി നിര്‍ദ്ദേശം
ന്യൂഡല്‍ഹി: കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി അടച്ച ശബരിമലയിലെ പരമ്പരാഗത പാത തുറക്കാന്‍ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയില്‍ ഇടപെടാന്‍ സുപ്രിം കോടതി വിസമ്മതിച്ചു. ഈ ആവശ്യം ഉന്നയിച്ച് ഹൈക്കോടതിയെ സമീപിക്കാന്‍ ഹരജിക്കാര്‍ക്ക് സുപ്രിംകോടതി നിര്‍ദ്ദേശം നല്‍കി.
ആചാരപ്രകാരം കാനനപാതയിലൂടെ നിലവിലെ സാഹചര്യത്തില്‍ യാത്ര നടത്താന്‍ അനുവാദം നല്‍കണമെന്നാണ് ഹരജിയില്‍ കേരള ക്ഷേത്ര ആചാര സംരക്ഷണ സമിതി ആവശ്യപ്പെട്ടത്. കൊവിഡ് സാഹചര്യത്തെ തുടര്‍ന്ന് ശബരിമലയില്‍ ഹൈക്കോടതി ഉത്തരവിലൂടെ നിയന്ത്രങ്ങള്‍ നടപ്പാക്കിയതില്‍ തീരുമാനം എടുക്കേണ്ടത് ഹൈക്കോടതിയാണെന്ന് സുപ്രിം കോടതി വ്യക്തമാക്കി.
ശബരിമല സ്‌പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൊവിഡ് വ്യാപനം തടയുന്നതിനായി 2020ല്‍ കേരള ഹൈക്കോടതി ഭക്തര്‍ക്ക് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഉത്തരവ് ഇറക്കിയിരുന്നു. ഇതില്‍ പല നിയന്ത്രണങ്ങളും നീക്കിയെങ്കിലും പരമ്പരാഗത പാത വഴിയുള്ള തീര്‍ഥാടനത്തിന് എതിരെ വിലക്ക് തുടരുകയാണ്. ഇത് നീക്കണമെന്ന് ആവശ്യപ്പെട്ടാണ് ക്ഷേത്ര ആചാര സംരക്ഷണ സമിതി സുപ്രിം കോടതിയെ സമീപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."