ഇന്ധന വില: 10ന് യു.ഡി.എഫ് കുടുംബ സത്യഗ്രഹം
തിരുവനന്തപുരം: ഇന്ധന വില വര്‍ധനവില്‍ പ്രതിഷേധിച്ച് 10ന് യു.ഡി.എഫ് സംസ്ഥാനത്ത് കുടുംബ സത്യഗ്രഹം നടത്തും. രാവിലെ 10 മുതല്‍ 11 മണി വരെ വീടുകള്‍ക്കു മുന്നിലാണ് സത്യഗ്രഹം.
പെട്രോള്‍, ഡീസല്‍, പാചകവാതക വിലകള്‍ കുറയ്ക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന സത്യഗ്രഹത്തില്‍ കുടുംബാംഗങ്ങളെല്ലാം പങ്കെടുക്കും. 'പെട്രോള്‍, ഡീസല്‍, പാചകവാതക വിലവര്‍ധനവിലൂടെ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന നികുതിക്കൊള്ള അവസാനിപ്പിക്കുക' എന്ന പ്ലക്കാര്‍ഡ് പിടിച്ചുകൊണ്ടാണ് കുടുംബാംഗങ്ങള്‍ സത്യഗ്രഹത്തില്‍ പങ്കെടുക്കേണ്ടതെന്ന് യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസനും ചെയര്മാന് വി.ഡി സതീശനും അറിയിച്ചു.
ലോക്ക്ഡൗണ്‍ കാലത്ത് തൊഴിലും വരുമാനവും നഷ്ടപ്പെട്ട് ജനങ്ങള്‍ ദുരിതക്കയത്തില്‍ മുങ്ങിത്താഴുമ്പോള്‍ ആശ്വാസ പാക്കേജുകള്‍ പ്രഖ്യാപിച്ച് അവരെ സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ട ചുമതല സര്‍ക്കാരുകള്‍ക്കുള്ളതാണ്.
ഈ സാഹചര്യത്തില്‍ നികുതിക്കൊള്ള അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകുന്നില്ലെങ്കില്‍ അതിനെതിരെ നിരന്തരമായ പ്രക്ഷോഭത്തിന് കോണ്‍ഗ്രസും യു.ഡി.എഫും ജനങ്ങള്‍ക്കൊപ്പമുണ്ടാകുമെന്ന് നേതാക്കള്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."