പ്രചോദനങ്ങളുടെ പ്രാധാന്യം അനുദിനം വര്‍ദ്ധിക്കുന്നു: സൈനുല്‍ ആബിദീന്‍
ദോഹ. പ്രചോദനങ്ങളുടെ പ്രാധാന്യം അനുദിനം വര്‍ദ്ധിക്കുകയാണെന്നും സ്വയം പ്രചോചിദിതരായും മറ്റുള്ളവരെ പ്രചോദിപ്പിച്ചുമാണ് വിജയത്തിലേക്ക് കുതിക്കേണ്ടതെന്നും പ്രമുഖ വ്യവസായിയും സഫാരി ഗ്രൂപ്പ് മാനേജിംഗ് ഡയറക്‌റുമായ കെ. സൈനുല്‍ ആബിദീന്‍ അഭിപ്രായപ്പെട്ടു. ഗള്‍ഫിലെ മാധ്യമ പ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ.ഡോ. അമാനുല്ല വടക്കാങ്ങരയുടെ ഏറ്റവും പുതിയ പുസ്തകമായ വിജയ മന്ത്രങ്ങളുടെ നാലാം ഭാഗം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു.
കേരള ബിസിനസ് ഫോറം പ്രസിഡണ്ട് സി.എ. ഷാനവാസ് ബാവആദ്യ പ്രതി ഏറ്റു വാങ്ങി
റേഡിയോ മലയാളം സി.ഇ.ഒ അന്‍വര്‍ ഹുസൈന്‍, അല്‍ സുവൈദ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ വി.വി.ഹംസ, ഖത്തര്‍ ടെക് മാനേജിംഗ് ഡയറക്ടര്‍ ജെബി കെ. ജോണ്‍ ,അല്‍ മുഫ്ത റെന്റ് ഏ കാര്‍ ജനറല്‍ മാനേജര്‍ കെ.പി. ഫാസില്‍ അബ്ദുല്‍ ഹമീദ്, സ്റ്റാര്‍ ടെക് മാനേജിംഗ് ഡയറക്ടടര്‍ ഷജീര്‍ പുറായില്‍, കെയര്‍ ആന്‍ ക്യൂവര്‍ മാനേജിംഗ് ഡയറക്ടര്‍ ഇ.പി. അബ്ദുറഹിമാന്‍ എന്നിവര്‍ സംസാരിച്ചു.
അമാനുല്ല വടക്കാങ്ങര സ്വാഗതവും ക്യൂ.എഫ്. എം. ഹെഡ് ഓഫ് മാര്‍ക്കറ്റിംഗ് & കോര്‍പറേറ്റ് റിലേഷന്‍ നൗഫല്‍ അബ്ദുറഹിമാന്‍ നന്ദിയും പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."