അറസ്റ്റിലായവർ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് എൻ.ഐ.എ
കൊച്ചി • കഴിഞ്ഞ ദിവസം അറസ്റ്റിലായ പോപുലർ ഫ്രണ്ട് നേതാക്കൾ അടക്കമുള്ള പ്രതികൾ ചോദ്യം ചെയ്യലിനോടു സഹകരിക്കുന്നില്ലെന്ന് എൻ.ഐ.എ. ചോദ്യം ചെയ്യൽ നാലാം ദിവസത്തിലേക്കു കടക്കുമ്പോൾ സാമ്പത്തിക സഹായങ്ങൾ ലഭിച്ചതിലും ഭീകരവാദവുമായി ബന്ധപ്പെട്ട റിക്രൂട്ട്‌മെന്റ് സംബന്ധിച്ചുമുളള ചോദ്യങ്ങൾക്കാണ് വ്യക്തമായ ഉത്തരം നൽകാത്തത്.
ഇവരിൽ നിന്നു പിടിച്ചെടുത്ത ഡിജിറ്റൽ തെളിവുകൾ എൻ.ഐ.എ തിരുവനന്തപുരം സിഡാക്കിൽ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. നേതാക്കളുടെ ലാപ്‌ടോപ്പുകളും മൊബൈൽ ഫോണുകളുമാണ് പരിശോധനയ്ക്കു വിധേയമാക്കുന്നത്. ഫോൺ, വാട്‌സാപ് കോളുകൾ വീണ്ടെടുക്കുന്നതിനും ശ്രമം നടത്തുന്നുണ്ട്.
പ്രതികളെ എൻഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് ഉൾപ്പടെ വിവിധ ഏജൻസികളാണ് ചോദ്യം ചെയ്യുന്നത്. അതേ സമയം, നേതാക്കളുടെ വീടുകളിലും ഓഫിസുകളിലും നടത്തിയ റെയ്ഡിനും അറസ്റ്റിനുമെതിരെ പോപുലർഫ്രണ്ട് നടത്തിയ ഹർത്താലുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് പൊലിസ് ഉദ്യോഗ്സ്ഥർ പറഞ്ഞു. കസ്റ്റഡിയിലായവരിൽ നിന്നു ലഭിച്ച വിവരങ്ങളുടേയും സി.സി.ടി.വി ദൃശ്യങ്ങളുടേയും തെളിവുകളുടെ അടിസ്ഥാനത്തിലായിരിക്കും അറസ്റ്റ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."