കേരള മീഡിയ അക്കാദമിയില്‍ അവധിക്കാല കോഴ്‌സുകള്‍; ഏപ്രില്‍ മൂന്നിന് ക്ലാസുകള്‍ ആരംഭിക്കും
തിരുവനന്തപുരം: കേരള മീഡിയ അക്കാദമി കൊച്ചി കാക്കനാട്, തിരുവനന്തപുരം, ശാസ്തമംഗലം സെന്ററുകളില്‍ ഏപ്രില്‍, മേയ്, മാസങ്ങളില്‍ നടത്തുന്ന മാധ്യമ മേഖലയുമായി ബന്ധപ്പെട്ട അവധിക്കാല ക്ലാസുകള്‍ ഏപ്രില്‍ 3ന് ആരംഭിക്കും.
8 മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്കാണ് പ്രവേശനം. തിങ്കള്‍ മുതല്‍ ശനി വരെ രാവിലെയും ഉച്ചയ്ക്കുമായി രണ്ട് പാക്കേജുകളാണുള്ളത്. രാവിലെ 10 മുതല്‍ ഒരു മണി വരെയുള്ള ബാച്ചില്‍ ഫോട്ടോഗ്രഫി, സ്മാര്‍ട്ട്‌ഫോണ്‍ ഫോട്ടോ& വീഡിയോ എഡിറ്റിങ്, ഫോട്ടോ ഡോക്യുമെന്റേഷന്‍, ഡോക്യുമെന്ററി& അഡ്വര്‍ടൈസ്‌മെന്റ് ഫിലിം മേക്കിങ് എന്നീ വിഷയങ്ങളും ഉച്ചയ്ക്ക് 2 മുതല്‍ 5 വരെയുള്ള ബാച്ചില്‍ മോജോ, അടിസ്ഥാന മാധ്യമ പ്രവര്‍ത്തനം, സ്മാര്‍ട്ട് ഫോണ്‍ ഫീച്ചേഴ്‌സ്, ടി.വി റേഡിയോ, യൂട്യൂബ് കണ്ടന്റ് ക്രിയേഷന്‍, വ്‌ളോഗിങ് & ബ്ലോഗിങ്‌സ സോഷ്യല്‍ മീഡിയ മാനേജ്‌മെന്റ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആംഗറിങ്, എ.ഐ ധാര്‍മ്മികതയും ഭാവി സാധ്യതകളും എന്നീ വിഷയങ്ങളും പരിശീലിപ്പിക്കും.
ഒരു ബാച്ചില്‍ രണ്ട് മാസത്തെ പരിശീലനത്തിന് 8,000 രൂപയും രണ്ട് ബാച്ചും തിരഞ്ഞെടുക്കുന്നവര്‍ക്ക് 15,000 രൂപയുമാണ് ഫീസ്. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ക്കാര്‍ അംഗീകൃത സര്‍ട്ടിഫിക്കറ്റ് നല്‍കും.
www.keralamediaacademy.org സന്ദര്‍ശിച്ച് ആപ്ലിക്കേഷന്‍ ഫോര്‍ വെക്കേഷന്‍ ക്ലാസ് എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യാം. ഒാരോ ബാച്ചിനും ഓരോ സെന്ററില്‍ ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 25 പേര്‍ക്ക് വീതമാണ് പ്രവേശനം. വിവരങ്ങള്‍ക്ക് : 0471 2726275, 9447225524 (തിരുവനന്തപുരം), 0484- 2422275, 9388533920 (കൊച്ചി).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."