ചാണ്ടി ഉമ്മന്‍ എം.എല്‍.എ
ചാണ്ടി ഉമ്മന്‍ എം.എല്‍.എ; ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തു
തിരുവനന്തപുരം: പിതാവിന്റെ ഓര്‍മകള്‍ നിറഞ്ഞു നില്ക്കുന്ന നിമിഷങ്ങളെ സാക്ഷിയാക്കി ദൈവനാമത്തില്‍ ചാണ്ടി ഉമ്മന്‍ എം.എല്‍.എയായി സത്യപ്രതിജ്ഞ ചെയ്തു. ഇന്ന് രാവിലെയ ആയിരുന്നു സത്യപ്രതിജ്ഞ. ദൈവനാമത്തിലാണ് ചാണ്ടി ഉമ്മന്‍ സത്യപ്രതിജ്ഞ ചെയ്തത്. പുതുപ്പള്ളി നിയോജക മണ്ഡലത്തില്‍ നിന്നും 37,719 വോട്ടുകളുടെ ചരിത്ര ഭൂരിപക്ഷവുമായാണ് ചാണ്ടി ഉമ്മന്‍ നിയമസഭയിലേക്കെത്തുന്നത്.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച 15ാം കേരള നിയമസഭയുടെ ഒന്‍പതാം സമ്മേളനം ഇന്ന് പുനഃരാരംഭിക്കുകയാണ്. നാല് ദിവസത്തെ സമ്മേളനം 14 ന് അവസാനിക്കും.പുതുപ്പള്ളിയിലെ ഉജ്ജ്വല വിജയത്തിന്റെ വര്‍ധിത വീര്യവുമായിട്ടാണ് പ്രതിപക്ഷം ഇന്ന് നിയമസഭയിലെത്തുന്നത്. പുതുപ്പള്ളിയിലെ വിജയം പിണറായി സര്‍ക്കാരിനെതിരായ ജനവിധിയെന്ന് ചൂണ്ടിക്കാട്ടി സഭയില്‍ ആഞ്ഞടിക്കാനാണ് പ്രതിപക്ഷ നീക്കം.
തെരഞ്ഞെടുപ്പ് പരാജയമുള്‍പ്പെടെുള്ള വിഷയങ്ങളിലെ മുഖ്യമന്ത്രി മൗനം വെടിയുമോ എന്നതും സഭാസമ്മേളത്തില്‍ ശ്രദ്ധേയമാകും. സോളര്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ നടന്ന ഗൂഢാലോചന വ്യക്തമാക്കുന്ന സിബിഐ റിപ്പോര്‍ട്ടും മന്ത്രിസ്ഥാനം കാത്തിരിക്കുന്ന കെ.ബി ഗണേഷ് കുമാറിന് ഇതിലുള്ള പങ്കും പ്രതിപക്ഷം ആയുധമാക്കും. കൂടാതെ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പു കേസില്‍ സഭാംഗവും മുന്‍ മന്ത്രിയുമായ എസി മൊയ്തീന് പ്രതിയാക്കപ്പെടുമെന്നു സൂചനയുള്ളതിനാല്‍ കരുവന്നൂര്‍ അഴിമതിയും പ്രതിപക്ഷം ഉന്നയിക്കും. ചോദ്യം ചെയ്യലിനായി ഇഡിക്ക് മുന്നില്‍ ഹാജരാകുന്നതിനാല്‍ മുന്‍ മന്ത്രിയും സിപിഎം എംഎല്‍എയുമായ എ സി മൊയ്തീന് ഇന്ന് നിയമസഭയില്‍ എത്തില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."