ടോക്കിയോ മിഴി തുറന്നു
ടോക്കിയോ: ജപ്പാന് തലസ്ഥാനമായ ടോക്കിയോയില്‍ ഒളിംപിക്സ് മിഴി തുറന്നു, ഇനി 16 ദിവസം 206 രാജ്യങ്ങള്‍ വിവിധ മത്സര ഇനങ്ങളിലായി മാറ്റുരയ്ക്കും.
ഇന്ത്യന്‍ സമയം വൈകിട്ട് 4.30ന് ജപ്പാന്റെ സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന പാരമ്പര്യ കലകളുടെ ദൃശ്യമികവോടെയാണ് ഉദ്ഘാടന ചടങ്ങിന് പ്രാരംഭം കുറിച്ചത്. പിന്നാലെ വിവിധ രാജ്യങ്ങളുടെ മാര്‍ച്ച് പാസ്റ്റുമെത്തി. ഒളിംപിക്സിന്റെ പിറവിക്ക് കാരണമായ ഗ്രീസാണ് ആദ്യമെത്തിയത്.തുടര്‍ന്ന് ഒളിംപിക്സ് പതാകയ്ക്കു കീഴിലെ കുടിയേറ്റ ടീമുമെത്തി.
വിവിധ രാജ്യങ്ങളുടെ മാര്‍ച്ച് പാസ്റ്റിനിടയില്‍ ഇന്ത്യയും സാംസ്കാരിക തനിമയോടെയുള്ള വസ്ത്രവുമണിഞ്ഞ് ഒളിംപിക്സ് സ്റ്റേഡിയത്തിലൂടെ നടന്നുനീങ്ങി. ബോക്സിങ് ഇതിഹാസം മേരി കോമും പുരുഷ ഹോക്കി ക്യാപ്റ്റന്‍ മന്‍പ്രീത് സിങ്ങും ദേശീയ പതാകയുമേന്തി ടീമിനെ നയിച്ചു.
19 അത്ലറ്റുകളും ആറ് ഒഫിഷ്യലുമടക്കം 25 പേരാണ് ഇന്ത്യയെ പ്രതിനിധീകരിച്ചത്.
ഏറ്റവും പിന്നിലായി ജാപ്പനീസ് താരങ്ങളും അണിനിരന്നു. ജപ്പാന് പ്രസിഡന്റ് സീക്കോ ഹഷിമോട്ടോ ലോകത്തെ ഒളിംപിക്സിലേക്ക് സ്വാഗതം ചെയ്തു. പിന്നാലെ അന്താരാഷ്ട്ര ഒളിംപിക്സ് കമ്മിറ്റി പ്രസിഡന്റ് തോമസ് ബാക്ക് കൊവിഡിനെതിരേ പൊരുതുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നന്ദിയറിയിച്ചു.
ജപ്പാന് ചക്രവര്‍ത്തി നറുഹിതോ ഒളിംപിക്സിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചു. ലോകത്തെ വെളിച്ചത്തിലേക്ക് കൈപിടിച്ചുയര്‍ത്തുന്ന വര്ണക്കാഴ്ചകള്ക്കൊടുവില് ജപ്പാന്റെ ടെന്നിസ് താരം നവോമി ഒസാക്ക ഒളിംപിക് ദിപം തെളിയിച്ചു. ഇന്ന് മുതല്‍ ഒളിംപിക്സില്‍ മെഡല്‍ തേടി വിവിധ താരങ്ങളുടെ പോരാട്ടമാണ്. ഉദ്ഘാടന ദിവസമായ ഇന്നലെ കുതിരയോട്ടം, അമ്പെയ്ത്, തുഴച്ചില്‍, ഷൂട്ടിങ് എന്നീ ഇനങ്ങളുടെ പ്രാഥമിക ഘട്ടമത്സരങ്ങള്‍ മാത്രമാണ് നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."