ഐ.എസ്.ആര്.ഒ ഗൂഢാലോചനക്കേസ്: നാല് പ്രതികള്‍ക്കും മുന്‍കൂര്‍ ജാമ്യം
കൊച്ചി: ഐ.എസ്.ആര്.ഒ ചാരക്കേസ് ഗൂഢാലോചനയിലെ നാല് പ്രതികള്‍ക്കും ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. മുന്‍ പൊലിസ് ഉദ്യോഗസ്ഥരായ എസ് വിജയന്, തമ്പി എസ് ദുര്‍ഗാ ദത്ത്, ആര് ബി ശ്രീകുമാര്‍, എസ് ജയപ്രകാശ് എന്നിവര്‍ക്കാണ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.
പ്രതികളെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യേണ്ടതില്ലെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്.സാക്ഷികളെ സ്വാധീനിക്കില്ലെന്നും അന്വേഷണവുമായി സഹകരിക്കതുമെന്നും പ്രതികള്‍ കോടതിയെ അറിയിച്ചിരുന്നു.
ഇത് പരിഗണിച്ച കോടതി, കേസിനെ ഏതെങ്കിലും രീതിയില്‍ ബാധിക്കുന്ന നിലയില്‍ പെരുമാറരുതെന്നും പ്രതികളോട് നിര്‍ദ്ദേശിച്ചു.
ഐ.എസ്.ആര്.ഒയിലെ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണനെ ചാരക്കേസില്‍ കുടുക്കിയതിന് പിന്നിലെ ഗൂഢാലോചന കണ്ടെത്താന്‍ സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത കേസിലാണ് പ്രതികള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.
നമ്പി നാരായണനെ ചാരക്കേസില്‍ കുടുക്കാന്‍ ഗൂഡാലോചന നടന്നോ എന്ന് പരിശോധിച്ച റിട്ട. ജസ്റ്റിസ് ഡി കെ ജയിന് സമിതി റിപ്പോര്ട്ടിന്മേലാണ് കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ അന്വേഷണം സുപ്രിംകോടതി സിബിഐക്ക് വിട്ടത്. ജസ്റ്റിസ് ജെയിന് സമിതി റിപ്പോര്‍ട്ട് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടായി കണക്കാക്കാമെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ സി.ബി.ഐക്ക് തുടര്‍ നടപടി സ്വീകരിക്കാമെന്നുമാണ് ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെ നിര്‍ദ്ദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."