HOME
DETAILS
MAL
വിഡിയോ കോണ്‍ഫറന്‍സിലൂടെ വിവാഹിതരാകാന്‍ കഴിയുമോയെന്ന് ഹൈക്കോടതി പരിശോധിക്കും
backup
August 26 2021 | 04:08 AM
കൊച്ചി: വിഡിയോ കോണ്‍ഫറന്‍സ് വഴി പ്രത്യേക വിവാഹ നിയമപ്രകാരം വിവാഹിതരാകാന്‍ കഴിയുമോയെന്ന് ഹൈക്കോടതിയുടെ ഉന്നത ബെഞ്ച് പരിശോധിക്കും.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നേരിട്ടു ഹാജരാവാന്‍ സാധിക്കാത്തതിനെ തുടര്‍ന്നു വിഡിയോ കോണ്‍ഫറന്‍സ് മുഖേന വിവാഹിതരാവാന്‍ അനുമതിതേടി സമര്‍പ്പിച്ച ഒരുകൂട്ടം ഹരജികളിലാണ് കോടതി നടപടി. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തതവരുത്തുന്നതിനായി ഹൈക്കോടതിയുടെ ഉന്നത ബെഞ്ചിന്റെ പരിഗണനയ്ക്ക് ജസ്റ്റിസ് പി.ബി സുരേഷ് കുമാറാണ് വിട്ടത്.
വിവരസാങ്കേതിക നിയമപ്രകാരം ഡിജിറ്റല്‍ സംവിധാനത്തിലൂടെ ഒപ്പുവയ്ക്കാന്‍ സംവിധാനമുണ്ടെന്നും നേരിട്ടു ഹാജാരാവേണ്ട ആവശ്യമില്ലെന്നും ഹരജിക്കാര്‍ ബോധിപ്പിച്ചു.
പ്രത്യേക വിവാഹ നിയമം ഓണ്‍ലൈനായി വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കുന്നില്ലെന്ന് സര്‍ക്കാര്‍ വാദിച്ചു.
വധൂവരന്മാരുടെയും സാക്ഷികളുടെയും സാന്നിധ്യം മാര്യേജ് ഓഫിസര്‍ മുമ്പാകെ വേണമെന്നാണ് നിയമം വ്യക്തമാക്കുന്നതെന്നും സര്‍ക്കാര്‍ വാദിച്ചു. ഹരജികള്‍ പിന്നീട് വീണ്ടും പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."