'അവരുടെ തല അടിച്ചു പൊളിക്ക്' ബി.ജെ.പി നേതാക്കള്‍ക്കെതിരെ പ്രതിഷേധിച്ച കര്‍ഷകരെ അക്രമിക്കാന്‍ ഉത്തരവിട്ട് ഉന്നത് ഉദ്യോഗസ്ഥന്‍, വീഡിയോ
ചണ്ഡിഗഡ്: ബി.ജെ.പി നേതാക്കള്‍ക്കെതിരെ പ്രതിഷേധിച്ച കര്‍ഷകരെ അക്രമിക്കാന്‍ ഉത്തരവിട്ട് ഉന്നത ഉദ്യോഗസ്ഥന്‍. ശനിയാഴ്ച ഹരിയാനയിലാണ് സംഭവം. ഉന്നത ഉദ്യോഗസ്ഥന്‍ പൊലിസുകാര്‍ക്ക് നിര്‍ദേശം നല്‍കുന്നതിന്റെ വിഡിയോയും പുറത്തു വന്നിട്ടുണ്ട്.
കര്‍ണല്‍ സബ് ഡിവിഷനല്‍ മജിസ്ട്രേറ്റ്(എസ്ഡിഎം) ആയുഷ് സിന്‍ഹയാണ് കര്‍ഷകരെ കായികമായി നേരിടാന്‍ പൊലിസിന് നിര്‍ദേശം നല്‍കിയത്. ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍, സംസ്ഥാന ബിജെപി അധ്യക്ഷന്‍ ഓം പ്രകാശ് ധന്‍ക്കര്‍ തുടങ്ങിയ പ്രമുഖരാണ് യോഗത്തില്‍ പങ്കെടുത്തിരുന്നത്. കാര്യം വളരെ വ്യക്തവും ലളിതവുമാണ്. ആരായാലും എവിടെനിന്നു വന്നവരായാലും ഒരുത്തനെയും യോഗസ്ഥലത്ത് എത്താന്‍ അനുവദിക്കരുത്. ഇത് ലംഘിക്കാന്‍ എന്തു വിലകൊടുത്തും അനുവദിക്കില്ല. ശക്തമായി തന്നെ അവരെ ലാത്തികൊണ്ട് അടിക്കുക. ഒരു നിര്‍ദേശത്തിനും കാത്തിരിക്കേണ്ട. നന്നായി തന്നെ പെരുമാറുക. ഏതെങ്കിലും സമരക്കാരന്‍ ഇവിടെയെത്തിയിട്ടുണ്ടെങ്കില്‍ അവന്റെ തല അടിച്ചുപൊട്ടിച്ചിരിക്കണം-സിന്‍ഹ പൊലിസുകാര്‍ക്ക് നിര്‍ദേശം നല്‍കുന്നത് വിഡിയോയില്‍ വ്യക്തമാണ്. ഇതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നു.
കര്‍ണലില്‍ നടന്ന ബി.ജെ.പി യോഗത്തിനെതിരെ നടന്ന കര്‍ഷക മാര്‍ച്ചിനെ പൊലിസ് ശക്തമായാണ് നേരിട്ടത്. യോഗസ്ഥലത്തേക്ക് നടന്ന മാര്‍ച്ചിനുനേരെ പൊലിസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ പത്ത് കര്‍ഷകര്‍ക്ക് പരിക്കേറ്റു.
കര്‍ണലില്‍ നടന്ന പൊലിസ് നടപടിയുടെ വാര്‍ത്ത പുറത്തെത്തിയതോടെ കര്‍ഷകരോഷം ശക്തമായിരിക്കുകയാണ്. മറ്റു ജില്ലകളിലും വലിയ തോതില്‍ കര്‍ഷകര്‍ തടിച്ചുകൂടി ദേശീയ-സംസ്ഥാനപാതകള്‍ ഉപരോധിച്ചു. ഇതേതുടര്‍ന്ന് ഡല്‍ഹി, ചണ്ഡിഗഢ് അടക്കമുള്ള സുപ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന പാതയില്‍ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടിരുന്നു.
സംഭവത്തെ കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല അപലപിച്ചു. ഹരിയാന പൊലിസിന്റെ യഥാര്‍ത്ഥ മുഖമാണ് ഇതു കാണിച്ചതെന്ന് സ്വരാജ് ഇന്ത്യ തലവനും സംയുക്ത കിസാന്‍ മോര്‍ച്ച നേതാവുമായ യോഗേന്ദ്ര യാദവ് പ്രതികരിച്ചു. ബി.ജെ.പി എംപി വരുണ്‍ ഗാന്ധിയും ആയുഷ് സിന്‍ഹയുടെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ചു.
I hope this video is edited and the DM did not say this… Otherwise, this is unacceptable in democratic India to do to our own citizens. pic.twitter.com/rWRFSD2FRH
— Varun Gandhi (@varungandhi80) August 28, 2021
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."