HOME
DETAILS
MAL
റാഗ് ചെയ്തതായി പരാതി
backup
August 26 2016 | 21:08 PM
ഫറോക്ക്: ഫാറൂഖ് കോളജ് ഒന്നാം വര്‍ഷ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയെ സീനിയര്‍ വിദ്യാര്‍ഥികളായ മൂന്നുപേര്‍ റാഗ് ചെയ്തതായി പരാതി. കോളജിനു സമീപത്തെ ഹോസ്റ്റലില്‍ കയറി പണവും മറ്റും ആവശ്യപ്പെട്ടു ഭീഷണിപ്പെടുത്തിയെന്നാണ് പരാതിയില്‍ പറയുന്നത്.
കോളജ് പ്രിന്‍സിപ്പല്‍ പരാതി കൈമാറിയതിനെ തുടര്‍ന്നു ഫറോക്ക് പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. ആരോപണ വിധേയരായ മുന്നു സീനിയര്‍ വിദ്യാര്‍ഥികളെയും അന്വേഷണ വിധേയമായി കോളജില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."