ആര്.എസ്.എസ് തലവനെ കണ്ട് എസ്.എ ബോബ്ഡെ
മുംബൈ: സുപ്രിംകോടതി മുന്‍ ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ നാഗ്പൂരിലെ ആര്.എസ്.എസ് ആസ്ഥാനത്തെത്തി ആര്.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവതുമായി ചര്‍ച്ച നടത്തിയെന്നു റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസമായിരുന്നു ചര്‍ച്ചയെന്നു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യയുടെ ചീഫ് ജസ്റ്റിസായിരിക്കെ ബി.ജെ.പി നേതാവിന്റെ മകന്റെ ആഡംബര ബൈക്കിലിരുന്നു ഫോട്ടോയ്ക്കു പോസ് ചെയ്തു വിവാദത്തിലകപ്പെട്ടയാളാണ് എസ്.എ ബോബ്ഡെ. ഇന്ത്യയുടെ 47ാമത് ചീഫ് ജസ്റ്റിസായിരുന്ന അദ്ദേഹം, കഴിഞ്ഞ ഏപ്രില്‍ 23ന് പദവിയില്‍നിന്നു വിരമിച്ചതിനു ശേഷം നാഗ്പൂരിലും ഡല്‍ഹിയിലുമായാണ് താമസം. കഴിഞ്ഞ ദിവസം മോഹന്‍ ഭാഗവതുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം, ആര്.എസ്.എസ് സ്ഥാപകന്‍ കെബി ഹെഡ്ഗെവാറിന്റെ കുടുംബവീട് സന്ദര്‍ശിക്കുകയും ചെയ്തിട്ടുണ്ട്.
നാഗ്പൂരിലെ ആര്.എസ്.എസ് ആസ്ഥാനത്ത് ചൊവ്വാഴ്ച വൈകിട്ട് നാലിനായിരുന്നു കൂടിക്കാഴ്ച. എന്നാല്‍, ഇതേക്കുറിച്ച് വിശദീകരിക്കാന്‍ ആര്.എസ്.എസ് നേതൃത്വം തയാറായിട്ടില്ല. നാഗ്പൂര്‍ സ്വദേശിയായ ബോബംഡെ നിരവധി വര്‍ഷം ഇവിടെ നിയമജ്ഞനായി സേവനം ചെയ്തയാളാണ്.
ബോബ്ഡെയ്ക്കു മുമ്പ് സുപ്രിംകോടതി ചീഫ് ജസ്റ്റിസായിരുന്ന രഞ്ജന്‍ ഗോഗോയി നിലവില്‍ രാജ്യസഭാംഗമാണ്. ചീഫ് ജസ്റ്റിസ് പദവിയില്‍നിന്നു വിരമിച്ചതിനു പിന്നാലെ അദ്ദേഹത്തെ രാഷ്ട്രപതി രാജ്യസഭാംഗമായി നാമനിര്‍ദേശം ചെയ്യുകയായിരുന്നു. ഗോഗോയിയുടെ ബി.ജെ.പി ബന്ധവും എം.പി സ്ഥാനും വലിയ വിവാദമായിരുന്നു. അദ്ദേഹം സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം പ്രതിപക്ഷം രാജ്യസഭയില്‍ വലിയതോതില്‍ പ്രതിഷേധിക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."