HOME
DETAILS
MAL
ഭാര്യയെയും മകളെയും എലിവിഷം കൊടുത്ത് കൊല്ലാന്‍ ശ്രമം; പ്രതി അറസ്റ്റില്‍
backup
October 27 2023 | 15:10 PM
ഭാര്യയെയും മകളെയും എലിവിഷം കൊടുത്ത് കൊല്ലാന്‍ ശ്രമം; പ്രതി അറസ്റ്റില്‍
തിരുവനന്തപുരം: തിരുവനന്തപുരം കല്ലമ്പലത്ത് ഭാര്യയെയും മകളെയും എലിവിഷം കൊടുത്ത് കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതി അറസ്റ്റിലായി. പുല്ലൂര്‍മുക്ക് ഇടവൂര്‍കോണം എസ് ആര്‍ മന്‍സിലില്‍ സുലൈമാന്‍ (59) ആണ് അറസ്റ്റിലായത്.
ഭാര്യ പാചകം ചെയ്തുവെച്ച ഭക്ഷണത്തില്‍ സുലൈമാന്‍ എലിവിഷം കലര്‍ത്തുകയായിരുന്നു. ഈ ഭക്ഷണം കഴിച്ചതിനെ തുടര്‍ന്ന് ഭാര്യ റസിയയും മകള്‍ നിഷയും ആശുപത്രിയില്‍ ചികിത്സയിലാണ്. വിഷം കലര്‍ത്താന്‍ കാരണം കുടുംബ പ്രശ്‌നങ്ങളാണെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."