ഗുജറാത്ത് വംശഹത്യയെ ന്യായീകരിച്ചുള്ള അമിത്ഷായുടെ പ്രസംഗം പെരുമാറ്റചട്ട ലംഘനമല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ
ന്യൂഡൽഹി: 2002ലെ ഗുജറാത്ത് വംശഹത്യയെ ന്യായീകരിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ പ്രസംഗം പെരുമാറ്റചട്ട ലംഘനമല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ. അമിത്ഷായുടെ പ്രസംഗം പെരുമാറ്റചട്ട ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി മുൻ ഉദ്യോഗസ്ഥനാണ് തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചത്. എന്നാൽ, അതിക്രമകാരികൾക്കെതിരേ നടപടി സ്വീകരിച്ചതുമായി ബന്ധപ്പെട്ടാണ് അമിത്ഷാ പ്രസംഗിച്ചതെന്നും അതൊരിക്കലും ചട്ടലംഘനത്തിന്റെ പരിധിയിൽ വരുന്നതല്ലെന്നും കമ്മിഷൻ നിലപാടെടുക്കുകയായിരുന്നു.
2002ൽ അവരെ ഒരുപാഠംപഠിപ്പിച്ചെന്നും അതോടെ ഗുജറാത്തിൽ ശാശ്വത സമാധാനമായെന്നുമായിരുന്നു അമിത്ഷായുടെ വാക്കുകൾ. നേരത്തെ ഗുജറാത്തിൽ സാമൂഹികവിരുദ്ധർ സംഘർഷം സൃഷ്ടിക്കുക പതിവായിരുന്നു. അവർ പതിവായി കുഴപ്പങ്ങൾ സൃഷ്ടിക്കും. കോൺഗ്രസ് അവരെ പിന്തുണയ്ക്കുകയും ചെയ്യും. എന്നാൽ 2002ൽ അതിക്രമകാരികളെ ഒരുപാഠം പഠിപ്പിച്ചു. അതോടെ അവർ അത്തരം പ്രവർത്തനങ്ങൾ നിർത്തി. ബി.ജെ.പിയാണ് ഗുജറാത്തിൽ ശാശ്വതസമാധാനം കൊണ്ടുവന്നത്-എന്നായിരുന്നു അമിത്ഷായുടെ വാക്കുകൾ. ഖേഡ ജില്ലയിൽ ബി.ജെ.പി റാലിയെ അഭിസംബോധനചെയ്യുകയായിരുന്നു അമിത്ഷാ.
Amit Shah's Taught A Lesson Remark Doesnt Violate Code Poll Body
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."