HOME
DETAILS
MAL
സ്പൈനല്‍ മസ്കുലര്‍ അട്രോഫി രോഗത്തിന്റെ മരുന്നിനുള്ള നികുതി ഒഴിവാക്കി
backup
September 18 2021 | 03:09 AM
ന്യൂഡല്‍ഹി: അപൂര്‍വ ജനിതക രോഗമായ സ്പൈനല്‍ മസ്കുലര്‍ അട്രോഫിയുടെ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന സോള്‍ജെന്‍സ്മ മരുന്നിന്റെ ഇറക്കുമതി നികുതി ഒഴിവാക്കാന്‍ ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ തീരുമാനം. നിലവില്‍ 12 ശതമാനമുണ്ടായിരുന്ന നികുതിയാണ് ഒഴിവാക്കുക. 18 കോടിയോളം രൂപയാണ് മരുന്നിന്റെ വില. നികുതി ഒഴിവാക്കുന്നതോടെ വലിയൊരു തുക മരുന്നിന് കുറവുണ്ടാകും. വ്യക്തിഗത ആവശ്യങ്ങള്‍ക്കുള്ള മരുന്ന് ഇറക്കുമതിക്ക് മാത്രമാണ് നികുതി ഒഴിവാക്കിയിരിക്കുന്നത്. ദുഷെന് മസ്കുലര്‍ ഡിസ്ട്രോഫി രോഗത്തിനുപയോഗിക്കുന്ന വില്‍ടെപ്സോ മരുന്നിന്റെ ഇറക്കുമതി നികുതിയും ഒഴിവാക്കിയിട്ടുണ്ട്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് മരുന്നിന് നികുതി ഒഴിവാക്കുന്നതെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."