HOME
DETAILS
MAL
പാരാലിംപിക്സ് വിലക്കിനെതിരേ റഷ്യ അപ്പീല്‍ നല്കി
backup
August 27 2016 | 19:08 PM
മോസ്കോ: പാരാലിംപിക്സില്‍ നിന്നു വിലക്കിയ അന്താരാഷ്ട്ര കായിക തര്‍ക്ക പരിഹാര കോടതിയുടെ വിധിക്കെതിരേ റഷ്യ അപ്പീല്‍ നല്കി. സ്വിറ്റ്സര്‍ലന്‍ഡിലെ ഫെഡറല്‍ കോടതിയിലാണ് റഷ്യ അപ്പീല്‍ നല്‍കിയത്. നേരത്തെ അന്താരാഷ്ട്ര പാരാലിംപിക് കമ്മിറ്റി ഉത്തേജക ഉപയോഗത്തെ തുടര്‍ന്ന് റഷ്യന്‍ താരങ്ങളെ പാരാലിംപിക്സില്‍ നിന്നു വിലക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിനെതിരേ കായിക തര്‍ക്ക പരിഹാര കോടതിയില്‍ റഷ്യ അപ്പീല്‍ നല്‍കിയെങ്കിലും തള്ളിയിരുന്നു. കായിക തര്‍ക്ക പരിഹാര കോടതി വിധിയെ മറികടക്കാന്‍ ഫെഡറല്‍ കോടതിയിലൂടെ മാത്രമേ സാധിക്കൂ. 260 താരങ്ങളാണ് റഷ്യയില്‍ നിന്നു പാരാലിംപിക്സില്‍ മത്സരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."