ഞെട്ടിക്കാനൊരുങ്ങി വീണ്ടും ചൈനീസ് ബ്രാന്‍ഡ്; കുറഞ്ഞ വിലയും 430 കി.മീ റേഞ്ചും
ചൈനയിലെ പ്രമുഖ ഓട്ടോമൊബൈല്‍ ഷോയായ 21ാ-മത് ഗ്വാങ്ങ്ചൗ ഓട്ടോഷോയില്‍ മികച്ച പല വാഹന മോഡലുകളും കണ്‍സെപ്റ്റുകളും അവതരിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുന്നതാണ് വാഹനപ്രേമികള്‍ക്കിടയില്‍ ചര്‍ച്ചാ വിഷയം. ഇവിടെ അവതരിപ്പിക്കപ്പെടുന്ന പല മോഡലുകളും ഭാവിയില്‍ പല മാര്‍ക്കറ്റുകളിലേക്കും എത്തിപ്പെടാന്‍ സാധ്യതയുണ്ട്.ഈ ഷോയില്‍ ചര്‍ച്ചാവിഷയമായ ഒരു വാഹനമാണ് നമ്മി 01 എന്ന ഇലക്ട്രിക്ക് കാര്‍.
ചെറു ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മിക്കുന്നതിനായി ചൈനീസ് സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള ഡോങ്‌ഫെങ് ഓഗസ്റ്റില്‍ തുടക്കം കുറിച്ച പുത്തന്‍ ബ്രാന്‍ഡാണ് നമ്മി. ഈ ബ്രാന്‍ഡിന്റെ പുത്തന്‍ കുഞ്ഞന്‍ ഇലക്ട്രിക്ക് കാറാണ് നമ്മി 01. ചൈനയില്‍ ഇതിനോടകം തന്നെ വില്‍പ്പന ആരംഭിച്ച കാറിന് 9.30 ലക്ഷം മുതല്‍ 13 ലക്ഷം വരെ വിലവരുന്ന ചൈനീസ് യുവാന് തുല്യമായ തുകയാണ് വിലവരുന്നത്.
ചെറിയ കാറായ നമ്മിയുടെ പ്രധാന പ്രത്യേകത അതിന്റെ ഒതുക്കമുള്ള ഡിസൈനാണ്.
മുന്‍വശത്ത് ക്ലോസ്ഡ് ഓഫ് ഗ്രില്‍, ത്രികോണാകൃതിയിലുള്ള ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി സ്ട്രിപ്പുകളുമായി സംയോജിപ്പിച്ച ഗംഭീരമായ എല്‍ഇഡി ഡിആര്‍എല്‍ എന്നിവയോടെ എത്തുന്ന ഈ കാറിന് ഫ്‌ലഷ് ഡോര്‍ ഹാന്‍ഡിലുകള്‍, സര്‍ക്കുലാര്‍ വീല്‍ ആര്‍ച്ചുകള്‍, കറുപ്പ് നിറത്തിലുള്ള പില്ലറുകള്‍, സ്‌പോര്‍ട്ടി അലോയ് വീലുകള്‍ എന്നിവയാണ് ഹൈലൈറ്റ്.കൂടാതെ ലെവല്‍ 2 ADAS അടക്കമുള്ള ലക്ഷ്വറി ഫീച്ചറുകളും ലഭ്യമായ ഈ കാറിന് ഡോങ്‌ഫെങ്ങിന്റെ S3 പ്ലാറ്റ്‌ഫോം ഉപയോഗിച്ച് നിര്‍മ്മിച്ച ആദ്യത്തെ വാഹനമായ നമ്മി 01 ഇലക്ട്രിക് കാറിന് 31.45 kWh, 42.3 kWh ബാറ്ററി പായ്ക്കുകളാണ് കരുത്ത് പകരുന്നത്.
മണിക്കൂറില്‍ പരമാവധി 140 കിലോമീറ്റര്‍ വരെ വേഗതകൈവരിക്കാന്‍ സാധിക്കുന്ന ഈ വാഹനത്തിന് വലിയ ടച്ച് സ്‌ക്രീന്‍ ഇന്‍ഫോ സിസ്റ്റം, ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ എന്നിങ്ങനെയുള്ള ഫീച്ചറുകളും ലഭ്യമാണ്.നിലവില്‍ ഈ കാര്‍ ഇന്ത്യന്‍ മാര്‍ക്കറ്റിലേക്ക് എത്തുന്നത് സംബന്ധിച്ച സ്ഥിരീകരിക്കപ്പെട്ട റിപ്പോര്‍ട്ടുകളൊന്നും പുറത്ത് വന്നിട്ടില്ല. എന്നിരുന്നാലും നമ്മി ഇന്ത്യന്‍ മാര്‍ക്കറ്റിലേക്ക് എത്തിയാല്‍ വിപണിയില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്നുറപ്പാണ്.
Content Highlights:nammi 01 electric debuts with 430km
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."