നിര്‍മാണം രണ്ടു മാസത്തിനകം പൂര്‍ത്തിയായേക്കും
താനൂര്‍: താനൂര്‍ ബ്ലോക്ക് കെട്ടിടത്തിനടുത്തു മൂന്നു നിലകളിലായി നിര്‍മിക്കുന്ന മിനി സിവില്‍ സ്റ്റേഷന് കെട്ടിടം രണ്ടു മാസത്തിനകം പൂര്‍ത്തിയായേക്കും.
പതിനഞ്ച് സെന്റ് ഭൂമിയില്‍ പത്തു മാസം മുന്‍പാണു നിര്‍മാണം തുടങ്ങിയത്. സിവില്‍ സ്റ്റേഷന് യാഥാര്‍ഥ്യമാകുന്നതോടെ കാലങ്ങളായി താനൂരിന്റെ വിവിധ ഭാഗങ്ങളില്‍ വാടകക്കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ സര്‍ക്കാര്‍ ഓഫിസുകളും ഇതിലേക്കു മാറ്റും.
താനൂരില്‍ പല സര്‍ക്കാര്‍ ഓഫിസുകളും ഇപ്പോഴും വാടകക്കെട്ടിടങ്ങളിലാണു പ്രവര്‍ത്തിക്കുന്നത്.
ഇതുകാരണം ജോലിക്കാര്‍ക്കു പ്രാഥമിക സൗകര്യങ്ങള്‍ പോലും ലഭിക്കാത്ത അവസ്ഥയാണ്. സിവില്‍ സ്റ്റേഷന് കെട്ടിടനിര്‍മാണം ത്വരിതഗതിയില്‍ നടക്കുന്നതിനിടെ തെരഞ്ഞെടുപ്പ് വന്നതിനാല്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. തുടര്‍ന്നു പുനരാരംഭിച്ചെങ്കിലും മഴകാരണം വീണ്ടും നിര്‍ത്തിവയ്ക്കേണ്ടിവന്നു.
മുന്‍ എം.എല്‍.എ അബ്ദുറഹ്മാന് രണ്ടത്താണിയുടെ ശ്രമഫലമായാണ് മിനി സിവില്‍ സ്റ്റേഷന് അനുവദിക്കുന്നത്. 3.5 കോടി ചെലവില്‍ നിര്‍മിക്കുന്ന കെട്ടിടത്തില്‍ പതിനൊന്നോളം ഓഫിസുകള്‍, ജനറല്‍ ഓഡിറ്റോറിയം, ഇരുപത്തി അഞ്ച് റൂമുകള്‍ തുടങ്ങിയവ ഉണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."