'എസ്.എഫ്.ഐക്ക് കൈകൊടുക്കണം, ഗുണ്ടായിസം കാണിച്ചത് ഗവര്‍ണര്‍, കാറില്‍ നിന്ന് പുറത്തിറങ്ങിയതെന്തിന്';പ്രതിഷേധക്കാരെ പിന്തുണച്ച് മന്ത്രിമാര്‍
'എസ്.എഫ്.ഐക്ക് കൈകൊടുക്കണം, ഗുണ്ടായിസം കാണിച്ചത് ഗവര്‍ണര്‍, കാറില്‍ നിന്ന് പുറത്തിറങ്ങിയതെന്തിന്';പ്രതിഷേധക്കാരെ പിന്തുണച്ച് മന്ത്രിമാര്‍
തിരുവനന്തപുരം: ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധത്തില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരെ ന്യായീകരിച്ച് മന്ത്രിമാര്‍. പ്രതിഷേധങ്ങളെ ഒരേ തട്ടില്‍ കാണരുതെന്ന് മന്ത്രി രാജീവ് ചൂണ്ടിക്കാട്ടി. എസ്.എഫ്.ഐ സമരം ഏത് തരത്തിലുള്ളതെന്ന് റിപ്പോര്‍ട്ട് കിട്ടിയാലേ പറയാനാകൂ എന്ന് പറഞ്ഞ അദ്ദേഹം ഗവര്‍ണര്‍ വാഹനത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ പാടുണ്ടോയെന്നും ചോദിച്ചു. ഗുണ്ടായിസം കാണിച്ചത് ഗവര്‍ണര്‍ അല്ലേ എന്നായിരുന്നു എ.കെ ശശീന്ദ്രന്റെ പ്രതികരണം. ഗവര്‍ണര്‍ പ്രകോപനം സൃഷ്ടിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ക്യാംപസിലെ കാവിവത്ക്കരണത്തെ ചെറുക്കുകയാണ് എസ്.എഫ്.ഐ എന്ന് റിയാസ് പ്രതികരിച്ചു. എസ്.എഫ്.ഐക്ക് കൈ കൊടുക്കുകയാണ് ചെയ്യേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്നലെ രാത്രിയാണ് തലസ്ഥാന നഗരി അസാധാരണ സംഭവവികാസങ്ങള്‍ക്ക് സാക്ഷിയായത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കരിങ്കൊടി കാണിച്ചായിരുന്നു എസ്.എഫ്.ഐയുടെ പ്രതിഷേധം.സര്‍വകലാശാല സെനറ്റിലേക്ക് ബിജെപി ബന്ധമുള്ളവരെ തിരുകിക്കയറ്റിയ ഗവര്‍ണറുടെ നടപടിക്കെതിരെയായിരുന്നു എസ്എഫ്‌ഐ പ്രതിഷേധം. ഗോ ബാക്ക് വിളികളുമായാണ് പ്രവര്‍ത്തകര്‍ ഗവര്‍ണറെ നേരിട്ടത്. വൈകീട്ട് കേരള സര്‍വകലാശാല കാമ്പസിനു മുന്നിലാണു സംഭവം.
ആക്രമണത്തില്‍ ക്ഷുഭിതനായി ഗവര്‍ണര്‍ കാറില്‍നിന്ന് ചാടിയിറങ്ങി. പൊട്ടിത്തെറിച്ചാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്. തന്നെ കായികമായി കൈയ്യേറ്റം ചെയ്യാനുള്ള ഗൂഢാലോചനയെന്നാണ് പറഞ്ഞ ഗവര്‍ണര്‍ മുഖ്യമന്ത്രിയാണ് ആളുകളെ തനിക്കെതിരെ പ്രതിഷേധത്തിന് അയയ്ക്കുന്നതെന്ന് ആഞ്ഞടിക്കുകയും ചെയ്തു.
സംസ്ഥാനത്ത് ഗുണ്ടാ രാജാണ് നടക്കുന്നതെന്ന് ഗവര്‍ണര്‍ ആരോപിച്ചു. തനിക്കെതിരെ പ്രതിഷേധിക്കുന്നത് ക്രിമിനലുകളാണെന്ന് പറഞ്ഞ അദ്ദേഹം പ്രതിഷേധക്കാരെ ബ്ലഡി ക്രിമിനല്‍സ് എന്ന് വിളിക്കുകയും ചെയ്തു.
അതേസമയം, പൊലിസ് അറസ്റ്റ് ചെയ്ത 19 എസ്.എഫ്.ഐ പ്രവര്‍ത്തകരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. തിരുവനന്തപുരം കന്റോണ്‍മെന്റ്, പേട്ട, വഞ്ചിയൂര്‍ സ്റ്റേഷനുകളില്‍ അറസ്റ്റ് രേഖപ്പെടുത്തിയവരെയാണ് തുടര്‍നടപടികള്‍ക്കായി ഇന്ന് കോടതിയില്‍ ഹാജരാക്കുക. ഇതില്‍ 7 പേര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത് ജാമ്യമില്ലാ വകുപ്പുകളാണ്. എഴുപേര്‍ക്കെതിരെ രണ്ട് കേസും ബാക്കിയുള്ളവര്‍ക്കെതിരെ ഓരോ കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തത്.
സംഭവത്തില്‍ തിരുവനന്തപുരം സിറ്റി പൊലിസ് കമ്മീഷണറോട് ഡി.ജി.പിയും ക്രമസമാധാനച്ചുമതലയുള്ള എ.ഡി.ജി.പിയും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ കമ്മീഷണര്‍ സിറ്റി ഡി.സി.പിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."