HOME
DETAILS
MAL
ഇടുക്കിയില്‍ ഒരടി തുറന്നാല്‍ നഷ്ടം 16 കോടി
backup
October 19 2021 | 05:10 AM
ബാസിത് ഹസന്‍
തൊടുപുഴ: ഇടുക്കി അണക്കെട്ടില്‍നിന്ന് ഒരടി വെള്ളം തുറന്നുവിട്ടാല്‍ കെ.എസ്.ഇ.ബിക്ക് നഷ്ടം 16 കോടി രൂപ. ഇപ്പോഴത്തെ സ്ഥിതിയില്‍ ചെറുതോണി അണക്കെട്ടിന്റെ ഷട്ടര്‍ ഉയര്‍ത്തി ഒരടി വെള്ളം പുറത്തേക്ക് ഒഴുക്കിയാല്‍ 850 എം.സി.എഫ്.ടി (ദശലക്ഷം ഘനയടി) വെള്ളമാണ് നഷ്ടമാകുന്നത്.
3.542 കോടി യൂനിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ ഉതകുന്ന വെള്ളമാണിത്. കെ.എസ്.ഇ.ബി വൈദ്യുതി വില്‍ക്കുന്ന ഏറ്റവും കുറഞ്ഞ വിലയായ 4.5 രൂപ നിരക്കില്‍ കൂട്ടിയാല്‍ 15.939 കോടിയുടെ വൈദ്യുതിക്കുള്ള വെള്ളമാണിത്. കേരളം കഴിഞ്ഞ ദിവസങ്ങളില്‍ പീക്ക് സമയത്ത് പുറത്തുനിന്നു വൈദ്യുതി വാങ്ങിയത് യൂനിറ്റിന് 18 - 20 രൂപ നിരക്കിലാണ്. ഇതുവച്ചു കണക്കാക്കിയാല്‍ 70 കോടി രൂപയുടെ വൈദ്യുതിക്കുള്ള വെള്ളമാണിത്.
2190 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള വെള്ളമാണ് ഇടുക്കി അണക്കെട്ട് പൂര്‍ണസംഭരണശേഷിയിലെത്തുമ്പോള്‍ ഉണ്ടാകുക. ഇതു സംസ്ഥാനത്തെ എല്ലാ അണക്കെട്ടുകളുടേയും മൊത്തം ശേഷിയുടെ പകുതിയിലധികം വരും. 4140 ദശലക്ഷം യൂനിറ്റിനുള്ള വെള്ളമാണ് വൈദ്യുതി ബോര്‍ഡ് അണക്കെട്ടുകളുടെ മൊത്തം ശേഷി. ഇടുക്കി പദ്ധതിയുടെ മൂലമറ്റം പവര്‍ ഹൗസില്‍ 5 ജനറേറ്ററുകളാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. ഒരു ജനറേറ്റര്‍ വാര്‍ഷിക അറ്റകുറ്റപ്പണിയിലാണ്. 5 ജനറേറ്ററുകള്‍ മുഴുവന്‍ സമയം പ്രവര്‍ത്തിപ്പിച്ചാല്‍ 15.6 ദശലക്ഷം യൂനിറ്റ് വരെ ഉല്‍പാദിപ്പിക്കാന്‍ കഴിയണം. 12.576 ദശലക്ഷം യൂനിറ്റായിരുന്നു ഇന്നലെ രാവിലെ ഏഴിന് അവസാനിച്ച 24 മണിക്കൂറിലെ ഉല്‍പാദനം. 130 മെഗാവാട്ട് വീതം ശേഷിയുള്ള 6 ജനറേറ്ററുകളാണ് പവര്‍ഹൗസിലുള്ളത്. 780 മെഗാവാട്ടാണ് സ്ഥാപിത ശേഷി. ഓരോ ജനറേറ്ററിന്റേയും പരമാവധി പ്രതിദിന ഉല്‍പാദനശേഷി 3.12 ദശലക്ഷം യൂനിറ്റാണ്. അതായത് 6 ജനറേറ്ററുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിപ്പിച്ചാല്‍ 18.72 ദശലക്ഷം യൂനിറ്റ് വരെ ഉല്‍പാദിപ്പിക്കാന്‍ കഴിയണം. ഇടുക്കിയിലെ ഒരു ജനറേറ്ററിനു പുറമെ ശബരിഗിരി, പള്ളിവാസല്‍ എന്നിവിടങ്ങളില്‍ രണ്ടും കല്ലടയില്‍ ഒരു ജനറേറ്ററും ഷട്ട്ഡൗണിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."