HOME
DETAILS
MAL
മക്കയില്‍ ഹാജിമാരുടെ താമസവാടകയില്‍ വന്‍ഇടിവ്
backup
August 28 2016 | 19:08 PM
മക്ക: മക്കയില്‍ ഹാജിമാര്‍ താമസിക്കുന്ന ഹോട്ടലുകളുടെയും കെട്ടിടങ്ങളുടെയും വാടക കുത്തനെ ഇടിഞ്ഞതായി കണക്കുകള്‍. ഏകദേശം 60 ശതമാനം കുറവുണ്ടായതായാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ വ്യക്തമാക്കുന്നത്. കൂടുതല്‍ കെട്ടിടങ്ങള്‍ ലഭ്യമായതും മറ്റുമാണ് കെട്ടിട വാടക കുത്തനെ ഇടിയാന്‍ കാരണമെന്ന് വിലയിരുത്തപ്പെടുന്നുണ്ട്. ഹറമിന് സമീപം പല ഹോട്ടലുകളും 10,000 റിയാല്‍ മുതല്‍ 20,000 റിയാല്‍ വരെ വാടക കുറച്ചിട്ടുണ്ട്. 3,000 റിയാല്‍ വരെ വാടക ഉണ്ടായിരുന്ന ബെഡ്സ്പെയ്സിനു ഇപ്പോള്‍ 600 റിയാല്‍ മാത്രമാണ് ഈടാക്കുന്നത്.
ഹജ്ജ് സീസണില്‍ വന്‍വരുമാനം പ്രതീക്ഷിച്ച് കെട്ടിടങ്ങളും ഹോട്ടലുകളും വാങ്ങിക്കൂട്ടി വന്‍ ബിസിനസ് നടത്തുന്നവര്‍ക്ക് വാടകക്കുറവ് തിരിച്ചടിയായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."