HOME
DETAILS

കറുകുറ്റി ട്രെയിന്‍ അപകടം: വഴിമുട്ടി ആയിരങ്ങള്‍

  
backup
August 28 2016 | 19:08 PM

%e0%b4%95%e0%b4%b1%e0%b5%81%e0%b4%95%e0%b5%81%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf-%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%86%e0%b4%af%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%85%e0%b4%aa%e0%b4%95-2

കൊച്ചി: അങ്കമാലി കറുകുറ്റിയില്‍ ട്രെയിന്‍ പാളം തെറ്റിയതിനെത്തുടന്ന് നടത്തിയ സമയ പുനക്രമീകരണത്തില്‍ ആയിരങ്ങള്‍ വലഞ്ഞു. രാവിലെ 11 മണിക്കുള്ള മംഗള എക്‌സ്പ്രസിന് ഡല്‍ഹിക്കു പോകാനായി എത്തിയവര്‍ 12 മണിക്കൂറോളം സ്‌റ്റേഷനില്‍ കാത്തിരിക്കേണ്ട അവസ്ഥയിലായി.
തിരുപ്പതിയില്‍ നിന്നും എത്തിയ ഉദയ് കുമാര്‍ വി.എസ്.എസ്.സി പരീക്ഷ എഴുതാന്‍ കഴിയാത്ത സങ്കടത്തിലാണ്. ഉദയ് എത്തിയ മുംബൈ മെയില്‍ രാവിലെ 5.15ന് ഒറ്റപ്പാലത്ത് യാത്ര അവസാനിപ്പിച്ചു.
തിരുവനന്തപുരത്ത് 2.30ന് എത്തേണ്ട ഉദയ് ബസ് മുഖേന എറണാകുളത്തെത്തിയപ്പോള്‍ സമയം ഒരു മണിയായി. തുടര്‍ന്ന് പരീക്ഷ എഴുതാന്‍ കഴിയാതെ തിരിച്ചു പോകേണ്ടിവന്നു. അപ്രതീക്ഷിതമായുണ്ടായ സമയ ക്രമീകരണം പലരേയും അതിഭീകരമായി ബാധിച്ചു.
ഉദയ് കുമാറിനേപ്പോലെ പരീക്ഷകള്‍ എഴുതാന്‍ കഴിയാതെ പോയവര്‍ ധാരാളമുണ്ട്. ട്രെയിന്‍ റദ്ദാക്കിയത് മൂലം പാതി വഴിയില്‍ കുരുങ്ങിയവരും നിരവധിയാണ്. വടക്കു നിന്നും വന്ന ട്രെയിനുകള്‍ തൃശൂരിന് മുമ്പുള്ള സ്ഥലങ്ങളില്‍ യാത്ര അവസാനിപ്പിച്ചു.
ട്രെയിന്‍ വഴി തിരിച്ചു വിട്ടതു വഴി പലരും പാതി വഴിയില്‍ യാത്ര അവസാനിപ്പിച്ച് റെയില്‍വെ ക്രമീകരിച്ച കെ.എസ്.ആര്‍.ടി.സി,  പ്രൈവറ്റ് ബസുകളിലാണ് എറണാകുളത്ത് എത്തിയത്.
എറണാകുളത്തു നിന്നും തിരുവനന്തപുരത്തേക്ക് ക്രമീകരിച്ച  സ്‌പെഷ്യല്‍ ട്രെയിനുകളായിരുന്നു ഇവര്‍ക്ക് ആശ്രയം. നാഗര്‍കോവിലില്‍ നിന്നും പുറപ്പെട്ട മംഗാലാപുരം പരശുറാം എക്‌സ്പ്രസ് നോര്‍ത്തില്‍ യാത്ര അവസാനിപ്പിച്ചു.
അവിടെ നിന്നും തിരുവനന്തപുരത്തേക്കും പുറപ്പെട്ട ട്രെയിനില്‍ സൗത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് നോര്‍ത്തില്‍ എത്തേണ്ടി വന്നു. എന്നാല്‍ സൗത്ത് സ്‌റ്റേഷനില്‍ നിന്നും നോര്‍ത്തിലേക്ക് ബസ് സര്‍വീസ് ഏര്‍പ്പെടുത്താതിരുന്നത് യാത്രക്കാരെ വലച്ചു. കെഎസ്ആര്‍ട്‌സിയുമായി സഹകരിച്ച് ദീര്‍ഘദൂര ബസ് സര്‍വീസുകള്‍ റെയില്‍വെ ആരംഭിച്ചത് യാത്രക്കാര്‍ക്ക് വലിയ ആശ്വാസയമായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബൈക്ക് നിയന്ത്രണംവിട്ട് വൈദ്യുതിപോസ്റ്റിലിടിച്ചു; 20കാരിക്ക് ദാരുണാന്ത്യം

Kerala
  •  2 days ago
No Image

യുഎഇ; ഓരോ വര്‍ഷവും പുറന്തള്ളപ്പെടുന്നത് 25 ദശലക്ഷം ഷൂകള്‍; ഫാഷന്‍ മാലിന്യങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വിദഗ്ധര്‍

uae
  •  2 days ago
No Image

'ഭൂതകാലത്തിന്റെ മുറിവുകൡ നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കുക, ഒന്നിച്ചു നിന്ന് മുന്നേറുക' സിറിയന്‍ ജനതയെ അഭിനന്ദിച്ച് ഹമാസ് 

International
  •  2 days ago
No Image

ഇനി സംസ്ഥാനത്തെവിടെയും വാഹനം രജിസ്റ്റർ ചെയ്യാം; ഉത്തരവിറക്കി മോട്ടോർവാഹന വകുപ്പ് 

Kerala
  •  2 days ago
No Image

അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരന്‍ ഒത്മാന്‍ എല്‍ ബല്ലൂട്ടി ദുബൈ പൊലിസ് പിടിയില്‍

uae
  •  2 days ago
No Image

സ്വപ്ന റൺവേയിൽനിന്ന് ജുമാനയുടെ ടേക്ക്ഓഫ് ; ഏഴ് മണിക്കൂർ പരീക്ഷണ വിമാനപ്പറക്കൽ വിജയകരമാക്കി 19കാരി

Kerala
  •  2 days ago
No Image

'നിയമന വ്യവസ്ഥയുടെ മുന്‍പില്‍ രാഷ്ട്രീയ താല്‍പര്യം പാലിക്കാനാവില്ല'; മാടായി കോളജിലെ വിവാദ നിയമനത്തില്‍ പ്രതികരിച്ച് എം.കെ രാഘവന്‍ എം.പി

Kerala
  •  2 days ago
No Image

അസഭ്യവർഷം, മർദനം, വസ്ത്രാക്ഷേപം;  പൊലിസ് സ്റ്റേഷനിൽ സഹോദരങ്ങൾ നേരിട്ടത് നരകയാതന

Kerala
  •  2 days ago
No Image

വിദ്വേഷ പ്രസംഗം: അലഹബാദ് ഹൈക്കോടതി ജഡ്ജിക്കെതിരെ രാഷ്ട്രപതിക്ക് പരാതി നല്‍കി മുസ്‌ലിം ലീഗ് 

National
  •  2 days ago
No Image

'പാലക്കാട് എനിക്ക് മാത്രം ചുമതലയുണ്ടായിരുന്നില്ല'; അതൃപ്തി പരസ്യമാക്കി ചാണ്ടി ഉമ്മന്‍

Kerala
  •  2 days ago