HOME
DETAILS
MAL
ഇന്തോനേഷ്യന്‍ ചര്‍ച്ചില്‍ ചാവേര്‍ ആക്രമണശ്രമം പരാജയപ്പെട്ടു
backup
August 28 2016 | 19:08 PM
സുമാത്ര: ഇന്തോനേഷ്യയിലെ ചര്‍ച്ചില്‍ കത്തിയാക്രമണം നടത്തിയ കൗമാരക്കാരന്റെ ചാവേര്‍ സ്ഫോടന ശ്രമം പൊളിഞ്ഞു. കുര്‍ബാനയ്ക്കിടെ 60കാരനായ പള്ളി വികാരി അല്ബെര്ട് പാണ്ടിയാന്ഗനെ കുത്തിപ്പരുക്കേല്‍പ്പിച്ച ശേഷമാണ് 18കാരന് ചാവേര്‍സ്ഫോടനത്തിനു ശ്രമിച്ചത്. എന്നാല്‍ ബോംബ് പൊട്ടിയില്ല. വടക്കന്‍ സുമാത്രയില്‍ മെഡാനിലെ സെന്റ് ജോസഫ് ചര്‍ച്ചിലാണ് ആക്രമണശ്രമം നടന്നത്. നാടന്‍ബോംബാണ് പ്രതിയുടെ കൈവശമുണ്ടായിരുന്നത്. നൂറിലേറെ പേര് കുര്‍ബാനയില്‍ പങ്കെടുക്കാനെത്തിയിരുന്നു. ആരുടെയും പരുക്ക് ഗുരുതരമല്ലെന്ന് പൊലിസ് അറിയിച്ചു. ഇയാള്‍ ഐ.എസ് ചാവേറാണെന്ന് പൊലിസ് സംശയിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."