HOME
DETAILS
MAL
നിരക്ക് വര്‍ധനക്ക് കളമൊരുങ്ങി; ഓട്ടോ- ടാക്സി പണിമുടക്ക് മാറ്റി
backup
December 29 2021 | 06:12 AM
തിരുവനന്തപുരം: സംസ്ഥാനത്തെ ഓട്ടോ- ടാക്സി തൊഴിലാളികള്‍ നാളെ നടത്താനിരുന്ന പണിമുടക്ക് മാറ്റി. ഗതാഗത മന്ത്രിയുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് സമരം മാറ്റിയത്.
ഒട്ടോ- ടാക്സി നിരക്ക് വര്‍ധന ആവശ്യം ന്യായമാണെന്നും യൂണിയനുകളുടെ ആവശ്യം പരിഗണിക്കുമെന്നും മന്ത്രി ആന്റണി രാജു പ്രതികരിച്ചു. ഇന്ധന വിലയ്ക്കൊപ്പം അനുബന്ധ ചിലവുകളും കൂടിയതിനാല്‍ ആനുപാതികമായി ഓട്ടോ ടാക്സി നിരക്ക് പുതുക്കി നിശ്ചയിക്കണമെന്ന ആവശ്യമുയര്‍ത്തിയാണ് തൊഴിലാളികള്‍ പണിമുടക്കിന് ഒരുങ്ങിയിരുന്നത്.
ഓട്ടോ മിനിമം ചാര്‍ജ് നിലവിലുള്ളതിനേക്കാള്‍ 5 രൂപയെങ്കിലും കൂട്ടണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. ഓട്ടോ-ടാക്സി നിരക്ക് സംസ്ഥാനത്ത് ഏറ്റവുമൊടുവില്‍ കൂട്ടിയത് 2018 ഡിസംബറിലാണ്. അതിന് ശേഷം പല തവണ പെട്രോളിനും ഡീസലിനും വില കൂടിയെങ്കിലും ഓട്ടോ ടാക്സി നിരക്ക് ഉയര്‍ത്തിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."