മുഖത്തെ കുഴികളെ ഓര്‍ത്ത് ദുഃഖിക്കേണ്ട; ഈ ടിപ്‌സുകള്‍ പരീക്ഷിച്ച് നോക്കൂ
കൗമാര കാലത്തും യൗവനത്തിന്റെ തുടക്കത്തിലും സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ മുഖത്ത് കണ്ടുവരുന്ന കറുത്ത പാടുകളും കുഴികളും പലരെയും അലട്ടുന്ന ഒരു സൗന്ദര്യപ്രശ്‌നമാണ്. നമ്മുടെ ജീവിതശൈലി തന്നെയാണിതിന് കാരണം. സൂര്യപ്രകാശമേല്‍ക്കുന്നതും അന്തരീക്ഷ മലിനീകരണവും സ്‌ട്രെസുമെല്ലാം ഇത്തരം ദ്വാരങ്ങള്‍ക്കു കാരണമാകാം. ചര്‍മത്തിലെ ഇത്തരം ചെറിയ കുഴികള്‍ക്കു വിവിധ പരിഹാരങ്ങളുണ്ട്. ഇതിന് സ്‌കിന്‍ ഡോക്ടറെ കാണണമെന്നില്ല. നിങ്ങളുടെ വീട്ടിലും അടുക്കളയിലും ലഭ്യമായ സാധനങ്ങള്‍ ഉപയോഗിച്ച് തന്നെ ഇത് പരിഹരിക്കാവുന്നതാണ്. ഏറ്റവും ഈസിയായ ചില ടിപ്‌സുകള്‍ താഴെ കൊടുക്കുന്നു
വെള്ളരിക്ക
നമ്മുടെ തൊലിയെ കൂടുതല്‍ തണുപ്പിക്കാനും മൃദുലമാക്കാനും സഹായിക്കുന്ന ഒന്നാണ് വെള്ളരിക്ക. വെള്ളരിക്ക മിക്‌സ്‌യില്‍ ഇട്ട് അരച്ച പേസ്റ്റ് രൂപത്തിലാക്കി നാരങ്ങ ചേര്‍ക്കുക. ഈ മിശ്രിതം മുഖത്ത് അപ്ലൈ ചെയ്താല്‍ നല്ല മാറ്റമുണ്ടാകും.
കടലമാവ്
ഒരു ടീസ്പൂണ്‍ കടലമാവും ഒരു ടീസ്പൂണ്‍ തേനും ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകിക്കളയണം. ആഴ്ചയില്‍ മൂന്ന് തവണ വരെ ഇങ്ങനെ ചെയ്യുന്നത് മുഖത്തെ കറുത്ത പാടുകള്‍ മാറാന്‍ സഹായിക്കും.
കറ്റാര്‍വാഴ
കറ്റാര്‍വാഴ ജ്യൂസ് അല്ലെങ്കില്‍ പ്രകൃതിദത്ത കറ്റാര്‍ വാഴയുടെ ജെല്‍ എന്നിവ ഉപയോഗിക്കുന്നതിലൂടെ ഈ പ്രശ്‌നത്തിന് പരിഹാരം കാണാവുന്നതാണ്. ഇത് കൂടാതെ ഇവ നിങ്ങളുടെ മുഖത്തെ കറുത്ത കുത്തുകള്‍ക്ക് മുകളില്‍ രാവിലെയും വൈകുന്നേരവും 30 മിനിറ്റ് നേരം പുരട്ടുകയും ആകാം.
തൈര്
തൈര് മുഖത്ത് പുരട്ടാവുന്ന ഏറ്റവും നല്ല ഔഷധങ്ങളിലൊന്നാണ്. തൈര് കറുത്ത പുള്ളികളില്‍ 15 20 മിനിറ്റ് നേരം തടവുക. ശേഷം ഇളം ചൂടുള്ള വെള്ളത്തില്‍ കഴുകിക്കളയുക.
പപ്പായ
പപ്പായ കൊണ്ടും നമുക്ക് ഈ പ്രശ്‌നങ്ങളെ ഇല്ലാതാക്കാന്‍ സാധിക്കും. അതിന് വേണ്ടി നല്ലതു പോലെ പഴുത്ത പപ്പായ, കുരുവും തൊലിയും കളഞ്ഞ് വൃത്തിയാക്കുക. ഇത് പേസ്റ്റ് പോലെ അരച്ചെടുത്ത് കറുത്ത കുത്തുകള്‍ക്ക് മുകളില്‍ തേച്ച് പിടിപ്പിക്കാവുന്നതാണ്.
മുള്‍ട്ടാണി
മുള്‍ട്ടാണി മിട്ടി പാലിലോ റോസ് വാട്ടറിലോ ചേര്‍ത്ത് മുഖത്ത് പുരട്ടുന്നത് ദ്വാരങ്ങള്‍ നീക്കാനും മുഖത്തെ കരുവാളിപ്പ് മാറ്റാനും സഹായിക്കും.
തക്കാളി
തക്കാളി നീരിലേക്ക് പഞ്ചസാര ചേര്‍ത്ത് മുഖത്ത് സ്‌ക്രബ് ചെയ്യുന്നതും മുഖത്തെ കുഴികള്‍ മാറാന്‍ സഹായിക്കും.
How to get rid of acne scarring
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."