പൊള്ളലേറ്റാല്‍ ആദ്യം ചെയ്യേണ്ടത് എന്താണ്? ഏതു ഡോക്ടറെയാണ് കാണേണ്ടത്
പൊള്ളലേറ്റ അപകടങ്ങള്‍ എല്ലാ കാലത്തും പതിവാണ്. പെട്ടെന്നു പൊളളലേറ്റാല്‍ എന്തു ചെയ്യണമെന്നറായാതെ നമ്മള് പരിഭ്രമിക്കുകയും കൈയില്‍ കിട്ടിയതെല്ലാം എടുത്തു തേയ്ക്കുകയും ചെയ്യും. ടൂത്ത് പേസ്റ്റ് തേയ്ക്കുന്നവരും തേനൊഴിക്കുന്നവരും ഉപ്പിട്ടവെള്ളമൊഴിക്കുന്നവരും ഒക്കെ ഇക്കൂട്ടത്തില്‍ പെടും.
എന്നാല്‍, പൊള്ളലേല്‍ക്കുന്ന ഭാഗത്ത് ആദ്യം പേസ്റ്റോ തേനോ പുരട്ടരുത്. എന്നാല്‍ പൊള്ളലിനുള്ള പ്രാഥമിക ചികിത്സ പൊള്ളലേറ്റ ഭാഗത്ത് പച്ചവെള്ളം ധാരാളമായി ഒഴിച്ചുകൊണ്ടിരിക്കുക എന്നതാണ്. ഐസ് വാട്ടര്‍, ടൂത്ത് പേസ്റ്റ്, തേന്‍ ഇവയൊന്നും പൊള്ളലേറ്റ ഉടനെ ആ ഭാഗത്ത് പരീക്ഷിക്കരുത്. എന്നാല്‍ പച്ചവെള്ളം ഒഴിക്കുന്നതു വഴി പൊള്ളലിന്റെ ആഴം കുറയ്ക്കാന്‍ കഴിയും. അതിനുശേഷം വൃത്തിയുള്ള ഒരു തുണി എടുത്ത് ആ ഭാഗം നന്നായി പൊതിയുക. ശേഷം എത്രയും വേഗം അടുത്തുള്ള ആശുപത്രിയിലെത്തി ചികിത്സ തേടുകയാണ് വേണ്ടത്.
ഏതു ഡോക്ടറെയാണ് പൊള്ളലേറ്റാല്‍ കാണിക്കേണ്ടത്
പൊള്ളലേറ്റാല്‍ ഏതു ഡോക്ടറെയാണ് കാണിക്കേണ്ടതെന്നു ഇപ്പഴും പലര്‍ക്കുമറിയില്ല. എന്നാല്‍ പൊള്ളലേറ്റാല്‍
പോകേണ്ടത് പ്ലാസ്റ്റിക് സര്ജന്റെയുടത്താണ്. സൗന്ദര്യ സംവര്‍ദ്ധക ചികിത്സയുമായി മാത്രം ബന്ധപ്പെട്ടതാണ് പ്ലാസ്റ്റിക് സര്‍ജറി എന്നാണ് പലരുടെയും ധാരണ. എന്നാല്‍ ഇനി ഈ കാര്യം കൂടെ ഓര്‍ത്തുവയ്ക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."