HOME
DETAILS
MAL
വന്യമൃഗശല്യം; സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന്
backup
August 31 2016 | 18:08 PM
സുല്‍ത്താന്‍ ബത്തേരി: വയനാട് വന്യജീവിസങ്കേതത്തില്‍ പതിറ്റാണ്ടുകളായി ദുരിതം അനുഭവിച്ചുകഴിയുന്നവരെ നഷ്ടപരിഹാരം നല്കി മാറ്റിപാര്‍പ്പിക്കണമെന്ന് നൂല്‍പ്പുഴ സി.പി.ഐ പ്രവര്‍ത്തക കണ്വന്ഷന് സര്‍ക്കാരിനോട് ആവശ്യപെട്ടു. വനാതിര്‍ത്തി മേഖലകളില്‍ വന്യമൃഗശല്യത്തിന് പരിഹാരം കാണുതിനായി വനവും കൃഷിയിടവും തമ്മില്‍ വേര്‍തിരിക്കുന്ന പ്രതിരോധമാര്‍ഗങ്ങള്‍ സ്ഥാപിച്ച് വന്യമൃഗങ്ങള്‍ കൃഷിയിടത്തിലും ജനാവാസകേനദ്രത്തിലും എത്തുന്നില്ല് ഉറപ്പ് വരുത്തണമെന്നും കണ്വന്ഷന് ആവശ്യപെട്ടു. വിവിധ പാര്‍ട്ടികളില്‍ നിന്ന് രാജിവെച്ച് സി.പി.ഐയില്‍ ചേര്വര്ക്ക് കണ്‍വന്‍ഷനില്‍ സ്വീകരണം നല്കി. പി.ടി രാജു ഉദ്ഘാടനം ചെയ്തു. സി.എം സുധീഷ്, സജി കാവാനക്കുടി, ബിജു പൂളക്കര, വി.എസ് രഞ്ജിത്, പി.എം.ഷരീഫ്, റിജോഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."