HOME
DETAILS

'ദീപാവലി സമ്മാനമായി പതിനായിരം രൂപ വാഗ്ദാനം' വീട്ടമ്മമാരുടെ ഫോണ്‍ നമ്പര്‍ വാങ്ങി, ജീവകാരുണ്യ സംഘടനയുടെ പേരില്‍ അംഗങ്ങളെ ചേര്‍ക്കലുമായി ബി.ജെ.പി

  
Web Desk
September 20, 2024 | 5:59 AM

Fraudulent BJP Membership Enrollments in Chennai Under Charity Scheme Pretext

ചെന്നൈ: ജീവകാരുണ്യ സംഘടനയുടെ പേരില്‍ വീടുകള്‍ തോറും കയറിയിറങ്ങി ബി.ജെ.പിയുടെ അംഗത്വം ചേര്‍ക്കല്‍. വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി വീട്ടമ്മമാരുടെ ഫോണ്‍ നമ്പര്‍ വാങ്ങിയാണ് പരിപാടി. ദീപാവലി സമ്മാനമുണ്ടെന്നും പതിനായിരം രൂപ ലഭിക്കുമെന്നുമൊക്കെ പറഞ്ഞാണ് അവര്‍ ഫോണ്‍ നമ്പര്‍ വാങ്ങുന്നത്. പിന്നീട് ഒ.ടി.പി വരും അതും പറ#്ഞ് കൊടുക്കും. തുടര്‍ന്ന് നിങ്ങള്‍ ബി.ജെ.പിയില്‍ അംഗമായിരിക്കുന്നു എന്ന് മെസേജ് വരും. 

ബി.ജെ.പിയില്‍ അംഗത്വമെടുത്തു എന്ന് കാണിച്ച് മെസ്സേജുകള്‍ വരാന്‍ തുടങ്ങിയതോടെയാണ് വിവരം പുറത്തായത്. പുതുച്ചേരിയിലെ മുതിയാല്‍പേട്ടിലാണ് സംഭവം.

ജീവകാരുണ്യ സംഘടനയില്‍ നിന്നുള്ളവരാണെന്ന് പറഞ്ഞാണ് ഒരു സംഘം വീടുകള്‍ തോറും എത്തിയത്. വീട്ടില്‍ വിശേഷാവസരങ്ങളിലും അപകടങ്ങള്‍ സംഭവിച്ചാലും 10,000 രൂപ സഹായം നല്‍കുമെന്ന് ഇവര്‍ പറഞ്ഞു. ദീപാവലിക്ക് ഇത്തരത്തില്‍ സഹായം നല്‍കുന്നുണ്ടെന്നും അതിനായി ഫോണ്‍ നമ്പര്‍ വേണമെന്നും ആവശ്യപ്പെട്ടു. ഇതോടെ വീട്ടമ്മമാര്‍ നമ്പര്‍ നല്‍കി.

ഇതിന് പിന്നാലെ ഫോണിലേക്ക് വന്ന ഒ.ടി.പി ഈ സംഘം കൈക്കലാക്കി. ഉടന്‍ തന്നെ 'നിങ്ങള്‍ ബി.ജെ.പിയില്‍ അംഗമായിരിക്കുന്നു' എന്ന് ഫോണുകളില്‍ മെസ്സേജ് വന്നെങ്കിലും വീട്ടമ്മമാര്‍ ശ്രദ്ധിച്ചിരുന്നില്ല. ഈ സംഘം ഉടനെ സ്ഥലംവിടുകയും ചെയ്തു. പിന്നീട് മെസ്സേജുകള്‍ പരിശോധിച്ചപ്പോഴാണ് തങ്ങളെ കബളിപ്പിച്ച് ബി.ജെ.പിയുടെ അംഗത്വമെടുപ്പിക്കുകയായിരുന്നെന്ന് ഇവര്‍ക്ക് മനസ്സിലായത്. തുടര്‍ന്ന് ഇവര്‍ തങ്ങളുടെ പ്രതിഷേധമറിയിക്കുകയായിരുന്നു. മേഖലയില്‍ നൂറിലേറെ പേരെ ഇത്തരത്തില്‍ അംഗങ്ങളാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.


സമാനമായ രീതിയില്‍ കബളിപ്പിച്ച് ബി.ജെ.പി അംഗത്വമെടുപ്പിച്ച സംഭവം ഗുജറാത്തിലുമുണ്ടായിരുന്നു. ഗുജറാത്തിലെ ഗവ. ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ ആളെയാണ് ഫോണിലെ ഒ.ടി.പി വാങ്ങി ബി.ജെ.പി അംഗത്വമെടുപ്പിച്ചത്. ഇത്തരത്തില്‍ അംഗത്വമെടുപ്പിച്ചതിനെ തുടര്‍ന്നുണ്ടായ വാക്കേറ്റത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്‌കൈ 150 നോട്ട് ഔട്ട്; ചരിത്രം കുറിച്ച് ഇന്ത്യൻ നായകൻ

Cricket
  •  2 days ago
No Image

46 കുഞ്ഞുങ്ങള്‍, 20 സ്ത്രീകള്‍...വെടിനിര്‍ത്തല്‍ കാറ്റില്‍ പറത്തി ഇസ്‌റാഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരണം 100 കവിഞ്ഞു, 250ലേറെ ആളുകള്‍ക്ക് പരുക്ക്

International
  •  2 days ago
No Image

ബാറ്റെടുക്കും മുമ്പേ അർദ്ധ സെഞ്ച്വറി; പുത്തൻ നാഴികക്കല്ലിൽ തിളങ്ങി സഞ്ജു

Cricket
  •  2 days ago
No Image

എസ്.എസ്.എല്‍.സി പരീക്ഷ 2026 മാര്‍ച്ച് അഞ്ച് മുതല്‍; ഫലപ്രഖ്യാപനം മെയ് 8 ന്

Kerala
  •  2 days ago
No Image

ശ്രേയസിന് പിന്നാലെ മറ്റൊരു സൂപ്പർതാരവും പരുക്കേറ്റ് പുറത്ത്; ഇന്ത്യക്ക് കനത്ത തിരിച്ചടി

Cricket
  •  2 days ago
No Image

38ാം വയസിൽ ലോകത്തിൽ നമ്പർ വൺ; ചരിത്രത്തിലേക്ക് പറന്ന് ഹിറ്റ്മാൻ

Cricket
  •  2 days ago
No Image

ഇസ്‌റാഈല്‍ സൈനികര്‍ക്കിടയില്‍ ആത്മഹത്യാ പ്രവണത കൂടുന്നു; 2024 മുതല്‍ ജീവനൊടുക്കാന്‍ ശ്രമിച്ചത്  279 പേര്‍

International
  •  3 days ago
No Image

പി.എം ശ്രീ: സി.പി.ഐയ്ക്ക് വഴങ്ങാന്‍ സര്‍ക്കാര്‍; പിന്‍മാറ്റം സൂചിപ്പിച്ച് കേന്ദ്രത്തിന് കത്ത് അയക്കും

Kerala
  •  3 days ago
No Image

കോടികള്‍ മുടക്കി ക്ലൗഡ് സീസിങ് നടത്തിയെങ്കിലും ഡല്‍ഹിയില്‍ മഴ പെയ്തില്ല, പാളിയത് എവിടെ? എന്തുകൊണ്ട്?

National
  •  3 days ago
No Image

ബഹ്‌റൈനിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

bahrain
  •  3 days ago