യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് റഷ്യയിൽ; വ്ലാദിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തും
മോസ്കോ: യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഔദ്യോഗിക സന്ദർശനത്തിനായി റഷ്യയിലെത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ശൈഖ് മുഹമ്മദിന്റെ സന്ദർശനം. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി അദ്ദേഹം നിർണ്ണായക കൂടിക്കാഴ്ച നടത്തും.
യുഎഇ പ്രസിഡന്റിന്റെ വിമാനം റഷ്യൻ വ്യോമാതിർത്തിയിൽ പ്രവേശിച്ചപ്പോൾ തന്നെ വലിയ ആദരവാണ് റഷ്യൻ വ്യോമസേന നൽകിയത്. സ്വാഗത സൂചകമായി റഷ്യൻ വ്യോമസേനയുടെ സൈനിക ജെറ്റുകൾ പ്രസിഡന്റിന്റെ വിമാനത്തിന് അകമ്പടി സേവിച്ചു. അന്താരാഷ്ട്ര തലത്തിൽ യുഎഇക്ക് നൽകുന്ന വലിയ പ്രാധാന്യമാണ് ഈ സ്വീകരണത്തിലൂടെ വ്യക്തമാകുന്നത്.
പ്രതിനിധി സംഘവും പ്രസിഡന്റിനൊപ്പം യുഎഇയിലെ ഉന്നതതല സംഘവും മോസ്കോയിലെത്തിയിട്ടുണ്ട്. ശൈഖ് ഹമദ് ബിൻ സായിദ് അൽ നഹ്യാൻ (മാനേജിംഗ് ഡയറക്ടർ, അബുദാബി ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി), ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ (ഡെപ്യൂട്ടി ചെയർമാൻ, പ്രസിഡൻഷ്യൽ കോർട്ട് ഫോർ സ്‌പെഷ്യൽ അഫയേഴ്‌സ്), ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ തഹ്നൂൺ അൽ നഹ്യാൻ (പ്രസിഡന്റിന്റെ ഉപദേഷ്ടാവ്) എന്നിവരും ഇവർക്ക് പുറമെ വിവിധ മന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന വലിയൊരു സംഘം പ്രസിഡന്റിനെ അനുഗമിക്കുന്നുണ്ട്.
ഊർജം, നിക്ഷേപം, വ്യാപാരം തുടങ്ങിയ മേഖലകളിലെ സഹകരണം സംബന്ധിച്ച ചർച്ചകൾ സന്ദർശന വേളയിൽ നടക്കും. ആഗോള രാഷ്ട്രീയ സാഹചര്യങ്ങളും പ്രാദേശിക സുരക്ഷാ വിഷയങ്ങളും പുടിനുമായുള്ള കൂടിക്കാഴ്ചയിൽ ചർച്ചാവിഷയമാകുമെന്നാണ് റിപ്പോർട്ടുകൾ.
uae president sheikh mohammed bin zayed is on an official visit to russia and is scheduled to hold talks with russian president vladimir putin on bilateral ties and regional issues.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."