HOME
DETAILS
MAL
കലക്ടറേറ്റ് ധര്‍ണ നടത്തി
backup
August 31 2016 | 21:08 PM
കണ്ണൂര്‍: വിധവകളെയും വയോജനങ്ങളെയും റേഷന്‍ അര്‍ഹതാ മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെടുത്തുക, കുടിശ്ശികയുള്ള പെന്ഷന് 3000 രൂപയാക്കി വര്‍ധിപ്പിച്ച് ഓണത്തിനു മുമ്പ് വിതരണം ചെയ്യുക, വിധവകളുടെ പെണ്മക്കള്ക്കുള്ള വിവാഹ ധനസഹായം ഒരു ലക്ഷം രൂപയായി വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് യുനൈറ്റഡ് വിധവാ വയോജന ക്ഷേമസമിതി ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കലക്ടറേറ്റ് ധര്‍ണ നടത്തി. കേന്ദ്ര ചീഫ് കോ ഓര്‍ഡിനേറ്റര്‍ വി.വി രാജേന്ദ്രന് ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് കട്ടക്കുളം രാമചന്ദ്രന് അധ്യക്ഷനായി. എം.കെ സതീഷ് ചന്ദ്രന്, മഞ്ജു നായര്‍, ചെറിയാന് തോട്ടുങ്കല്‍, പി രമേശന്, ദേവദാസ് എളയാവൂര്, റാഫി കീച്ചേരി, സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."