HOME
DETAILS

ക്ഷേമപെൻഷൻ: ധനവകുപ്പ് നിർദേശം അവഗണിച്ചു- അനർഹർ കടന്നുകൂടിയത് തദ്ദേശവകുപ്പിന്റെ വീഴ്ച

  
December 03 2024 | 03:12 AM

Welfare pension Finance department ignored the proposal

തിരുവനന്തപുരം: സാമൂഹികസുരക്ഷാ പെൻഷൻ വാങ്ങുന്നവരിൽ സർക്കാർ ഉദ്യോഗസ്ഥരും പെൻഷൻകാരും അടക്കമുള്ള അനർഹർ കടന്നുകൂടിയത് തദ്ദേശ വകുപ്പിന്റെ വീഴ്ചമൂലം. അനർഹരെ കണ്ടെത്തുന്നതിനായി സോഷ്യൽ ഓഡിറ്റിങ് നടത്തണമെന്ന ധനവകുപ്പിന്റെ തുടർച്ചയായ നിർദേശം തദ്ദേശവകുപ്പ് അവഗണിക്കുകയായിരുന്നു.കഴിഞ്ഞ ഓഗസ്റ്റ് 30ന് ധനവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി സാമൂഹിക സുരക്ഷാ പെൻഷൻ വാങ്ങുന്നവരിലെ അനർഹരെ കണ്ടെത്താൻ സോഷ്യൽ ഓഡിറ്റിങ് വേണമെന്ന് തദ്ദേശവകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു.

കൂടാതെ പെൻഷൻ വാങ്ങുന്നവരുടെ പട്ടിക സേവന പോർട്ടലിൽ പ്രസിദ്ധീകരിക്കണമെന്നും നിർദേശിച്ചിരുന്നു. ഇത് തദ്ദേശവകുപ്പ് നടപ്പാക്കിയില്ല. ധനവകുപ്പ് ആവശ്യപ്പെട്ട പ്രകാരം സാമൂഹികസുരക്ഷാ പെൻഷൻ സോഫ്റ്റ് വെയറായ സേവനയിൽ പട്ടിക പ്രസിദ്ധീകരിച്ചെങ്കിൽ ലക്ഷക്കണക്കിന് അനർഹരെ ഒഴിവാക്കാനാകുമെന്നായിരുന്നു ധനവകുപ്പിന്റെ വിലയിരുത്തൽ. 

ഒന്നാം പിണറായി സർക്കാരിന്റെ കാലം മുതൽ സർക്കാർ, പൊതുമേഖലാ ജീവനക്കാർ അനർഹമായി ക്ഷേമപെൻഷൻ കൈപ്പറ്റുന്നുണ്ടെന്നും ഇതു തടയണമെന്നും ആവശ്യപ്പെട്ട് ധനവകുപ്പ് തദ്ദേശവകുപ്പിന് കത്തുനൽകിയിരുന്നു. 2020 ജനുവരി 23നാണ് സർക്കാർ ഉദ്യോഗസ്ഥർ അനർഹമായി കൈപ്പറ്റിയ തുക തിരിച്ചടപ്പിക്കാൻ സംവിധാനം ഒരുക്കണമെന്ന് നിർദേശിച്ച് ധനവകുപ്പ് എല്ലാ വകുപ്പു മേധാവികൾക്കും സർക്കുലറിലൂടെ ആദ്യ നിർദേശം നൽകിയത്. ആരൊക്കെയാണ് അർഹരെന്നും അനർഹരായവരുടെ വരുമാനപരിധി അടക്കമുള്ള വിവരങ്ങളും സർക്കുലറിൽ നിർദേശിച്ചിരുന്നു. 

സർവകലാശാലകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, അർധസർക്കാർ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ജീവനക്കാരും അനർഹമായി ക്ഷേമപെൻഷൻ കൈപ്പറ്റുന്നത് സർക്കുലറിൽ വ്യക്തമാക്കിയിരുന്നു. പിന്നീട് തുടർച്ചയായി വിവിധ വകുപ്പു മേധാവികൾക്കും തദ്ദേശസ്ഥാപന അധികൃതർക്കും സർക്കുലറായും കത്തുകൾ വഴിയും നിർദേശം നൽകിയിട്ടും പാലിക്കാത്തതിനാലാണ് വൻ തട്ടിപ്പ് തുടർന്നത്.

അതിനിടെ, ക്ഷേമപെൻഷൻ തട്ടിപ്പിൽ സഹകരണ വകുപ്പും അന്വേഷണം ശക്തമാക്കും. ഗുണഭോക്താക്കൾക്ക് പെൻഷൻ നേരിട്ട് എത്തിക്കുന്നതിലെ ക്രമക്കേടും സഹകരണ ബാങ്ക് ജീവനക്കാർക്ക് എതിരായ പെൻഷൻ സംബന്ധിച്ച പരാതികളും അന്വേഷിക്കും. മരിച്ചവരുടെ പേരിൽ ക്ഷേമപെൻഷൻ തട്ടിപ്പ് നടത്തിയതിൽ സഹകരണസംഘം ഏജന്റുമാരുടെ പങ്കാണ് പ്രധാനമായും പരിശോധിക്കുന്നത്.

തിരുവനന്തപുരത്ത് പരാതിയുയർന്ന വർക്കല സർവിസ് സഹകരണ ബാങ്ക് പ്രസിഡന്റ്, ഭരണസമിതി അംഗങ്ങൾ എന്നിവരുടെ മൊഴി സഹകരണ വിജിലൻസ് രേഖപ്പെടുത്തി. അതിനിടെ, പെൻഷൻ ക്രമക്കേടുമായി ബന്ധപ്പെട്ട് തദ്ദേശസ്വയംഭരണ വകുപ്പിന്റെ ഭാഗത്തു നിന്ന് നടപടിയുണ്ടാകുമെന്ന് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. ക്രമക്കേടിന്റെ പശ്ചാത്തലത്തിൽ അർഹതാ മാനദണ്ഡങ്ങൾ പരിശോധിക്കും. ഇതിനായി സോഷ്യൽ ഓഡിറ്റിങ് സൊസൈറ്റിയുടെ എല്ലാ സാധ്യതകളും പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

 

പരിശോധനയ്ക്ക് വിജിലൻസ് 

തദ്ദേശസ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ക്ഷേമപെൻഷൻ വാങ്ങുന്നവരുടെ പട്ടിക പരിശോധിക്കാൻ വിജിലൻസ്. എല്ലാ ജില്ലകളിലും തട്ടിപ്പ് നടക്കുന്നതായാണ് വിജിലൻസിന്റെ പ്രാഥമിക വിലയിരുത്തൽ. ഇക്കാര്യം മുഖ്യമന്ത്രിയെ വിജിലൻസ് ഡയരക്ടർ യോഗേഷ് ഗുപ്ത അറിയിച്ചു. പെൻഷൻ അപേക്ഷകളെല്ലാം വിജിലൻസ് പരിശോധിക്കും.

പെൻഷൻ തട്ടാൻ നൽകിയ വ്യാജരേഖകൾ, ഏതൊക്കെ ഉദ്യോഗസ്ഥരാണ് പെൻഷൻ അനുവദിക്കാൻ കൂട്ടുനിന്നത്, അനർഹരെ ഏത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുത്തത്, അനർഹരുടെ പട്ടിക അംഗീകരിച്ചത് ആര്, ഇതിന് സർക്കാർ അനുമതി എങ്ങനെ ലഭിച്ചു, പെൻഷൻ തുക പോകുന്ന അക്കൗണ്ടുകൾ, ഗുണഭോക്താക്കളുടെ പരിശോധനയിലെ പിഴവ് എന്നിവയാണ് പ്രധാനമായും വിജിലൻസ് സംഘം അന്വേഷിക്കുക. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കർണാടകയിൽ വൻ ബാങ്ക് കൊള്ള; വിജയപുര എസ്ബിഐ ശാഖയിൽ നിന്ന് 8 കോടി രൂപയും 50 കിലോ സ്വർണവും കവർന്നു

crime
  •  a day ago
No Image

ഇതാര് നായകളെ പറഞ്ഞു മനസിലാക്കും; മനുഷ്യരെ കടിച്ചാൽ തെരുവ് നായകൾക്ക് 'ജീവപര്യന്തം തടവ്' ഉത്തരവിട്ട് ഉത്തർപ്രദേശ് സർക്കാർ

National
  •  a day ago
No Image

കെട്ടിടത്തിന്റെ കോൺക്രീറ്റ് ബാരിയർ ഇടിഞ്ഞുവീണ് കാറിന് കേടുപാടുകൾ സംഭവിച്ചു; വാഹന ഉടമക്ക് 80,000 ദിർഹം നഷ്ടപരിഹാരം

uae
  •  a day ago
No Image

യുഎഇയിൽ വൈകീട്ട് വീണ്ടും ഉയർന്ന് സ്വർണ വില

uae
  •  a day ago
No Image

ഇനി ആ വാക്കുകൾ ഇവിടെ വേണ്ട; വീണ്ടും വിചിത്ര ഉത്തരവുമായി കിം ജോങ് ഉൻ

International
  •  a day ago
No Image

ജോലിയിൽ നിന്നും പിരിച്ചുവിട്ടോ? പേടിക്കേണ്ട, നിങ്ങൾക്കും കിട്ടും ILOE തൊഴിലില്ലായ്മ ഇൻഷുറൻസ്; കൂടുതലറിയാം

uae
  •  a day ago
No Image

ട്രംപിനെ തള്ളി പാകിസ്ഥാൻ; വെടിനിർത്തൽ അവകാശവാദം പച്ചക്കള്ളം; മൂന്നാം കക്ഷി ഇടപെടൽ ഇന്ത്യ നിരാകരിച്ചതായി പാകിസ്ഥാൻ

International
  •  a day ago
No Image

'ആദ്യ വിവാഹത്തിലെ കുഞ്ഞിനെ ഭര്‍ത്താവ് പരിഗണിക്കുന്നില്ല', ആത്മഹത്യ കുറിപ്പില്‍ യുവതി; ഭര്‍ത്താവ് അറസ്റ്റില്‍

crime
  •  a day ago
No Image

ഭക്ഷ്യസുരക്ഷ നിയമങ്ങളുടെ ലംഘനം; പ്രമുഖ ഹൈപ്പർമാർക്കറ്റ് അടച്ചുപൂട്ടി അബൂദബി

uae
  •  a day ago
No Image

എം.ജിയില്‍ ബി.എ ഇസ്ലാമിക് ഹിസ്റ്ററിയില്‍ ഒന്നാം റാങ്ക് താരിഖ് ഇബ്‌നു സിയാദിന്

Kerala
  •  a day ago