ഓണം സ്പെഷ്യല്‍ സ്ക്വാഡ് റെയ്ഡ്: ക്രമക്കേടുകള്‍ കണ്ടെത്തി
തിരുവനന്തപുരം: നഗരസഭാ പരിധിയിലെ പൊതുവിതരണ കേന്ദ്രങ്ങളിലും വിപണിയിലും ഓണം സ്പെഷ്യല്‍ സ്ക്വാഡ് നടത്തിയ റെയ്ഡില്‍ ക്രമക്കേടുകള്‍ കണ്ടെത്തി.
ചാല, വലിയശാല, കിള്ളിപ്പാലം, ചെന്തിട്ട, കണ്ണേറ്റുമുക്ക്, കിഴക്കേകോട്ട, മണക്കാട്, അമ്പലത്തറ, പൂന്തുറ, പേട്ട, ചാക്ക എന്നിവിടങ്ങളിലെ പൊതുവിതരണ കേന്ദ്രങ്ങളിലും പ്രൊവിഷന്‍ സ്റ്റോറുകള്‍, പച്ചക്കറിക്കടകള്‍, മാര്‍ജിന്‍ഫ്രീ മാര്‍ക്കറ്റുകള്‍, ഹോട്ടലുകള്‍, ഗ്യാസ് ഔട്ട്ലെറ്റുകള് എന്നിവിടങ്ങളിലുമായിരുന്നു റെയ്ഡ്. അമിതവില ഈടാക്കല്‍, വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാതിരിക്കല്‍, ബില്ല് നല്കാതിരിക്കല്, സ്റ്റോക്ക് പ്രദര്‍ശിപ്പിക്കാതിരിക്കല്‍ തുടങ്ങിയ ക്രമക്കേടുകള്‍ കണ്ടെത്തി.
തിരുവനന്തപുരം നോര്‍ത്ത് സിറ്റി റേഷനിങ് ഓഫിസര്‍ പി. മുരളീധരന് നായര്‍, റേഷനിങ് ഇന്‍സ്പെക്ടര്‍മാരായ സി. ചന്ദ്രന്, ജി. ബീനാഭദ്രന്‍, ടി.ആര്. സിന്ധുലേഖ എന്നിവര്‍ നേതൃത്വം നല്കി. വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."