HOME
DETAILS

ആര് എന്ത് പറഞ്ഞാലും കറങ്ങി തിരിഞ്ഞ് ഒടുവിൽ മാരുതിയിൽ തന്നെ എത്തും: പുത്തൻ മാരുതി സ്വിഫ്റ്റ് ഇനി 5.79 ലക്ഷം രൂപ മുതൽ 

  
Web Desk
September 30, 2025 | 1:54 PM

whatever anyone says it always comes back to maruti new maruti swift now starts at 579 lakh

ഇന്ന് ഇന്ത്യയിൽ കോംപാക്‌ട് ഹാച്ച്ബാക്ക് വിഭാഗത്തിൽ നിരവധി മോഡലുകളാണ് വിപണിയിലുള്ളത്. ഉള്ള മോഡലുകൾ എല്ലാം തന്നെ ഉപഭോക്താക്കളുടെ പ്രിയപ്പെട്ടവയും. പക്ഷേ ജനങ്ങളുടെ മനസ്സിൽ ഇപ്പോഴും തിളങ്ങി നിൽക്കുന്ന ഒരേ ഒരു താരമേ ഉള്ളൂ അത് പ്രിയപ്പെട്ട മാരുതി സുസുക്കി സ്വിഫ്റ്റ് തന്നെയാണ്. പുതുതായി കാർ വാങ്ങാൻ ഉദേശിക്കുന്നവരായാലും ഇനി സെക്കൻഡ്ഹാൻഡ് കാർ വാങ്ങാൻ പോകുന്നവരുടെയും എക്കാലെത്തെയും ഇഷ്ട വാഹനം. എന്നാൽ ഇപ്പോഴിതാ വാഹനത്തിന് വൻ വിലക്കുറവ് ആണ് വന്നിരിക്കുന്നത്. ജിഎസ്ടി ആനുകൂല്യങ്ങൾ ഉപഭോക്താക്കൾക്ക് കൈമാറിക്കൊണ്ട് രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കി സ്വിഫ്റ്റിന്റെ എല്ലാ വേരിയന്റുകൾക്കും 85,000 രൂപ വരെയാണ് വില കുറച്ചത്. ഇതോടെ പുതിയ സ്വിഫ്റ്റിന് 5.79 ലക്ഷം രൂപ (എക്സ്ഷോറൂം) മുതലാണ് വില ആരംഭിക്കുന്നത്. 

2025-09-3018:09:56.suprabhaatham-news.png
 
 

സ്വിഫ്റ്റിന്റെ ജനപ്രീതി

കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി സാധാരണക്കാരുടെയും ഇടത്തരം സാമ്പത്തിക സ്ഥിതിയിലുള്ള ഉപഭോക്താക്കളുടെയും ഇഷ്ടവാഹനമാണ്  സ്വിഫ്റ്റ്.  മികച്ച പ്രകടനം, ഇന്ധനക്ഷമത, പ്രായോഗികത, വില്പന നടത്തുമ്പോൾ ഉയർന്ന റീസെയിൽ മൂല്യവും എല്ലാം കൂടിച്ചേർന്ന അപൂർവ വാഹനങ്ങളേ ഇന്ന് വിപണിയിലുള്ളൂ. അതിൽ മുൻപതിയിൽ നിൽക്കുന്ന കാറും കൂടിയാണ് സ്വിഫ്റ്റ്.  യൂസ്‌ഡ് കാർ വിപണിയിലും വൻ ഡിമാൻഡുള്ള ഈ ഹാച്ച്ബാക്കിന് സ്ത്രീകൾ ഉൾപ്പെടെയുള്ള വിശാലമായ ആരാധക വൃന്ദമുണ്ട്.

മാരുതി സുസുക്കി സ്വിഫ്റ്റിന്റെ വേരിയന്റുകൾ LXI, VXI, VXI (O), ZXI, ZXI+ എന്നിവയിൽ പെട്രോൾ, സിഎൻജി ഓപ്ഷനുകളോടെ ലഭ്യമാണ്. മാനുവൽ, ഓട്ടോമാറ്റിക് (എഎംടി) ട്രാൻസ്മിഷനുകളും ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാം. പുതുക്കിയ എക്സ്ഷോറൂം വിലകൾ ഇപ്രകാരമാണ്:

2025-09-3018:09:34.suprabhaatham-news.png
 
 

പെട്രോൾ മാനുവൽ വേരിയന്റുകൾ

LXI: 5.79 ലക്ഷം രൂപ (70,000 രൂപ കുറഞ്ഞു)

VXI: 6.59 ലക്ഷം രൂപ

VXI (O): 6.85 ലക്ഷം രൂപ (72,000 രൂപ കുറഞ്ഞു)

ZXI: 7.53 ലക്ഷം രൂപ

ZXI+: 8.20 ലക്ഷം രൂപ

സിഎൻജി വേരിയന്റുകൾ

VXI: 7.45 ലക്ഷം രൂപ

VXI (O): 7.71 ലക്ഷം രൂപ

ZXI: 8.39 ലക്ഷം രൂപ

ഓട്ടോമാറ്റിക് (എഎംടി) വേരിയന്റുകൾ

VXI: 7.04 ലക്ഷം രൂപ (76,000 രൂപ കുറഞ്ഞു)

VXI (O): 7.30 ലക്ഷം രൂപ

ZXI: 7.98 ലക്ഷം രൂപ

ZXI+: 8.65 ലക്ഷം രൂപ

വില കുറഞ്ഞെങ്കിലും, വാഹനത്തിന്റെ സവിശേഷതകളിലോ ഡിസൈനിലോ മാറ്റങ്ങളില്ല. 1.2 ലിറ്റർ Z-സീരീസ് ത്രീ-സിലിണ്ടർ പെട്രോൾ എഞ്ചിനാണ് സ്വിഫ്റ്റിന് കരുത്തേകുന്നത്. 80 bhp ശക്തിയും 112 Nm torque-ഉം ഉത്പാദിപ്പിക്കുന്ന ഈ എഞ്ചിൻ 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്നു.

ഇന്ധനക്ഷമത

പെട്രോൾ മാനുവൽ: 24.80 കിലോമീറ്റർ/ലിറ്റർ

പെട്രോൾ എഎംടി: 25.75 കിലോമീറ്റർ/ലിറ്റർ

സിഎൻജി: 32.85 കിലോമീറ്റർ/കിലോഗ്രാം

ജിഎസ്ടി പരിഷ്കരണത്തിന്റെ ഫലമായി, പുതിയ കാർ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സ്വിഫ്റ്റ് ഇപ്പോൾ കൂടുതൽ ആകർഷകമായ ഓപ്ഷനാണ്. വിലക്കുറവ് വിപണിയിൽ സ്വിഫ്റ്റിന്റെ ഡിമാൻഡ് വീണ്ടും വർധിപ്പിക്കുമെന്നാണ് വിലയിരുത്തൽ.

 

 

The Maruti Suzuki Swift, India’s beloved compact hatchback, now starts at just ₹5.79 lakh after a significant price cut of up to ₹85,000, thanks to GST benefits. Known for its performance, mileage, and resale value, the Swift remains a top choice. Available in petrol, CNG, and automatic variants, it offers great value with no changes to its 1.2L engine or features.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പഞ്ചാബിന് ആവേശത്തുടക്കം; ഗുജറാത്തിനെ വീഴ്ത്തി കൊണോലി തരംഗം

Cricket
  •  3 days ago
No Image

എഫ്‌സിആർഎ ഭേദഗതി അനുവദിക്കില്ല; എംപിമാർ ഉടൻ ഡൽഹിയിലെത്താൻ നിർദേശം നൽകി കെ.സി വേണുഗോപാൽ

Kerala
  •  3 days ago
No Image

യുഎഇയിൽ ഏപ്രിൽ ഫൂൾ തമാശകൾക്ക് കടുത്ത നിയന്ത്രണം; കിംവദന്തികൾ പ്രചരിപ്പിച്ചാൽ ലക്ഷങ്ങൾ പിഴയും തടവും

uae
  •  3 days ago
No Image

ഇസ്റാഈലിന്റെ പുതിയ വധശിക്ഷാ നിയമം ഫലസ്തീനികളെ ലക്ഷ്യം വച്ച്; ലോകരാഷ്ട്രങ്ങളുടെ കടുത്ത പ്രതിഷേധം

International
  •  3 days ago
No Image

വോട്ടർപട്ടികയിൽ അന്യസംസ്ഥാനക്കാരെ തിരുകിക്കയറ്റുന്നു; ബിജെപിക്കെതിരെ ഗുരുതര ആരോപണവുമായി തൃണമൂൽ കോൺഗ്രസ്

National
  •  3 days ago
No Image

സംവിധായകൻ രഞ്ജിത്ത് അറസ്റ്റിൽ; യുവനടിയുടെ പീഡനപരാതിയിലാണ് പൊലിസ് നടപടി

crime
  •  3 days ago
No Image

കുവൈത്തിന് നേരെ മിസൈൽ ആക്രമണം; 5 ബാലിസ്റ്റിക് മിസൈലുകളും 7 ഡ്രോണുകളും തകർത്ത് പ്രതിരോധ സേന

Kuwait
  •  3 days ago
No Image

കാലാവസ്ഥാ സംരക്ഷണത്തിൽ നിർണ്ണായക ചുവടുവെപ്പ്: അന്തരീക്ഷത്തിൽ നിന്ന് കാർബൺ നീക്കം ചെയ്യാൻ യൂറോപ്യൻ യൂണിയന്റേ കാർബൺ വിപണി ഒരുങ്ങുന്നു

International
  •  3 days ago
No Image

ലോകകപ്പിൽ ഇറാൻ പങ്കെടുക്കുമെന്ന് സ്ഥിരീകരണം; പ്രഖ്യാപനവുമായി ഫിഫ പ്രസിഡന്റ്

International
  •  3 days ago
No Image

കൊച്ചിയിൽ ഇന്ത്യയുടെ ഗോൾമേളം; ഹോങ് കോങ്ങിനെ തകർത്തു, അരങ്ങേറ്റത്തിൽ ചരിത്രമെഴുതി റയാൻ വില്ല്യംസ്

Football
  •  3 days ago