HOME
DETAILS
MAL
സഹ ഡോക്ടറോട് മോശമായി സംസാരിച്ചവരെ ചോദ്യം ചെയ്തു; ജോലി കഴിഞ്ഞ് ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങുമ്പോൾ ഡോക്ടർക്ക് മർദ്ദനം; അന്വേഷണം ആരംഭിച്ചു
November 10, 2025 | 11:28 AM
കോഴിക്കോട്: ജോലി കഴിഞ്ഞ് ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങിയ ഡോക്ടറെ മർദിച്ചതായി പരാതി. പുൽപ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോ. ജിതിനാണ് മർദനമേറ്റത്.
ഡോക്ടർ ഡ്യൂട്ടിയിലായിരിക്കുമ്പോൾ, ഒപ്പമുണ്ടായിരുന്ന സഹ ഡോക്ടറോട് മോശമായി സംസാരിച്ച ചിലരെ ഡോക്ടർ ചോദ്യം ചെയ്തിരുന്നു. ഈ വൈരാഗ്യമാണ് മർദനത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
വിവരമറിഞ്ഞ് പൊലിസ് സ്ഥലത്തെത്തി ഡോക്ടറുടെ മൊഴിയെടുത്തു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Dr. Jithin, a doctor at Pulppally Community Health Center in Wayanad, was allegedly assaulted by a group of people outside the hospital premises, sparking widespread condemnation from the medical community.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."