HOME
DETAILS

'അക്രമിക്ക് രക്ഷപ്പെടാനുള്ള സമയം നല്‍കുന്നു'; പി.ടി കുഞ്ഞുമുഹമ്മദിനെതിരെ നടപടി വൈകുന്നതില്‍ വിമര്‍ശനവുമായി ഡബ്ല്യൂ.സി.സി

  
Web Desk
December 18, 2025 | 5:30 AM

wcc-criticises-delay-action-against-pt-kunhumuhammed-sexual-assault-case

തിരുവനന്തപുരം: ചലച്ചിത്ര സംവിധായകനും മുന്‍ എം.എല്‍.എയുമായ പി.ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി വുമണ്‍ ഇന്‍ സിനിമ കലക്ടീവ്(ഡബ്ല്യൂ.സി.സി ).അതിക്രമം നടത്തിയ തലമുതിര്‍ന്ന സംവിധായകനും രാഷ്ട്രീയമായി വലിയ സ്വാധീനശക്തിയുമുള്ള മുന്‍ എം.എല്‍.എയുമായ അക്രമിക്ക് രക്ഷപ്പെടാനുള്ള സമയം നല്‍കുന്നതല്ലേ ഈ കാത്തുനിര്‍ത്തലെന്ന് സംഘടന കുറ്റപ്പെടുത്തി. കേസില്‍ പൊലിസിന്റെ മെല്ലെപ്പോക്ക് ആശങ്കാജനകവും പ്രതിഷേധാര്‍ഹവുമാണെന്ന് ഡബ്ല്യൂ.സി.സി പ്രസ്താവനയില്‍ അറിയിച്ചു.

 

ഡബ്ള്യൂസിസിയുടെ  പ്രസ്താവനയുടെ പൂര്‍ണരൂപം:

ലോകസിനിമാ ഭൂപടത്തിൽ കേരളം തനതു മുദ്ര പതിപ്പിച്ച ഐഎഫ്എഫ്കെ. മലയാളികളുടെ അഭിമാനമാണ്. അതിന് കോട്ടം തട്ടാതെ നോക്കേണ്ട ഉത്തരവാദിത്തം നമുക്കേവർക്കുമുണ്ട്.

എന്നാൽ ഐഎഫ്എഫ്കെയുടെ മുപ്പതാമത്തെ അധ്യായത്തിൽ ഫെസ്റ്റിവലിന്റെ അണിയറ പ്രവർത്തനങ്ങൾക്കിടയിൽ മലയാള സിനിമാ വിഭാഗം സിലക്ഷൺ കമ്മറ്റി അദ്ധ്യക്ഷനും സംവിധായകനുമായ പി.ടി. കുഞ്ഞുമുഹമ്മദിന്റെ ഭാഗത്ത് നിന്നും ഒരു ചലച്ചിത്ര പ്രവർത്തകക്ക് എതിരെ ഉണ്ടായ ലൈംഗികമായ കയ്യേറ്റം നമ്മുടെ ഫെസ്റ്റിവൽ നടത്തിപ്പിൽ വന്ന ഒരു കടുത്ത അപഭ്രംശമാണ്. WCC ഈ ഞെട്ടിക്കുന്ന സംഭവത്തെ ശക്തമായി അപലപിക്കുന്നു.

ചലച്ചിത്ര അക്കാദമി IFFK വേദികളിൽ നിന്ന് കുറ്റാരോപിതനെ അകറ്റിനിർത്തുന്നത് ഉച്ചിത്തമായ നിലപാടാണ്. പക്ഷേ അക്കാദമി നിയമാനുസൃതമായ നടപടിയെടുത്ത് കാണാത്തത് എന്തുകൊണ്ടാണ്? സ്ത്രീ സുരക്ഷക്ക് പ്രധാന്യം നൽകുന്ന സർക്കാറിൽ നിന്നും അടിയന്തിരമായി ഇക്കാര്യത്തിൽ നീതിയുക്തമായ ഇടപെടൽ അത്യാവശ്യമായ നിമിഷമാണ് ഇത്.

അതിക്രമം നടത്തിയ തലമുതിർന്ന സംവിധായകനും രാഷ്ട്രീയമായി വലിയ സ്വാധീനശക്തിയുള്ള മുൻ എംഎൽഎയുമായ അക്രമിക്ക് രക്ഷപ്പെടാനുള്ള സമയം നൽകുന്നതല്ലേ ഈ കാത്തുനിർത്തൽ. അവൾ വിശ്വസിച്ച സുരക്ഷയുടെ വാഗ്ദാനം ഇവിടെ ലംഘിക്കപ്പെട്ടിരിക്കുന്നു. ഇനി സർക്കാരിന് മുന്നിലുള്ള ഒരേയൊരു നടപടി മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുക എന്നതാണ്. ഐഎഫ്എഫ്കെ. 2025 നടക്കുന്ന വേളയിൽ തന്നെ ഇക്കാര്യത്തിൽ ഉടൻ നടപടി ഉണ്ടാകണമെന്ന് ഡബ്ല്യു സി.സി. സർക്കാറിനോട് ആവശ്യപ്പെടുന്നു.

 

പി.ടി കുഞ്ഞുമുഹമ്മദിനെതിരായ പീഡന പരാതിയില്‍ പരാതിക്കാരിയുടെ മൊഴി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തിയിരുന്നു.  പരാതിയില്‍ കഴമ്പുണ്ടെന്ന് വ്യക്തമാക്കി പൊലിസ് കോടതിയില്‍ അന്വേഷണ റിപ്പോര്‍ട്ടും നല്‍കിയിട്ടുണ്ട്. 

കഴിഞ്ഞ മാസം ആറിന് ഹോട്ടലില്‍ താമസിക്കുന്നതിനിടെ കുഞ്ഞുമുഹമ്മദ് മുറിയിലേക്ക് വിളിച്ച് മോശമായ പെരുമാറിയെന്നാണ് ചലചിത്ര പ്രവര്‍ത്തക പരാതി നല്‍കിയത്. ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നും പരാതിയില്‍ കഴമ്പുണ്ടെന്ന് വ്യക്തമായെന്നാണ് കന്റോണ്‍മെന്റ് പൊലിസ് കോടതിയെ അറിയിച്ചത്.

The Women in Cinema Collective (WCC) has strongly criticised the Kerala government for delaying action in the sexual assault case against filmmaker and former MLA P.T. Kunhumuhammed. The organisation alleged that the inaction is effectively giving the accused time to escape accountability and demanded swift and transparent legal proceedings. The issue has sparked renewed debate over the handling of sexual harassment cases in Kerala’s film industry.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂര്‍ കോര്‍പറേഷനെ നയിക്കാന്‍ പി. ഇന്ദിര; തീരുമാനം ഐക്യകണ്‌ഠേനയെന്ന് കെ സുധാകരന്‍

Kerala
  •  3 hours ago
No Image

ദുബൈയിൽ പുതുവത്സര അവധി പ്രഖ്യാപിച്ചു; ജനുവരി രണ്ടിന് വീട്ടിലിരുന്ന് ജോലി ചെയ്യാം, സർക്കാർ ജീവനക്കാർക്ക് ഇരട്ടി സന്തോഷം

uae
  •  4 hours ago
No Image

ഇസ്‌റാഈലിന്റെ വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ മുഴുവന്‍ കരാറിനെയും അപകടത്തിലാക്കുന്നുവെന്ന് ഖത്തര്‍ പ്രധാനമന്ത്രി; ഇടപെടണമെന്ന് അമേരിക്കയോട് മധ്യസ്ഥ രാജ്യങ്ങള്‍ 

International
  •  4 hours ago
No Image

എസ്.ഐ.ആര്‍ സമയപരിധി നീട്ടണമെന്ന് കേരളം; തെരഞ്ഞെടുപ്പ് കമ്മിഷന് നിവേദനം നല്‍കാന്‍ ആവശ്യപ്പെട്ട് സുപ്രിംകോടതി

Kerala
  •  4 hours ago
No Image

താഴ്‌വരകളിൽ ഇറങ്ങിയാൽ പണി കിട്ടും: മഴക്കാലത്തെ ട്രാഫിക് നിയമങ്ങൾ പങ്കുവെച്ച് യുഎഇ അധികൃതർ; പിഴ വിവരങ്ങൾ ഇങ്ങനെ

uae
  •  4 hours ago
No Image

പരാതികള്‍ പലതും നല്‍കിയിട്ടും ആരും ഗൗനിച്ചില്ല; മദ്യശാല അടിച്ചു തകര്‍ത്ത് സ്ത്രീകള്‍ - വിഡിയോ വൈറല്‍

National
  •  5 hours ago
No Image

യുഎഇയിൽ കനത്ത മഴ; ദുബൈ പൊലിസിന്റെ അടിയന്തര സുരക്ഷാ സന്ദേശം നിങ്ങളുടെ ഫോണിലെത്തിയോ?

uae
  •  5 hours ago
No Image

'വിബി ജി റാംജി' ബില്‍ ലോക്‌സഭയില്‍ പാസ്സാക്കി; ശക്തമായി പ്രതിഷേധിച്ച് പ്രതിപക്ഷം, ബില്ല് വലിച്ചുകീറി എറിഞ്ഞു

National
  •  6 hours ago
No Image

റാസൽഖൈമയിൽ കാറ്റിൽ കെട്ടിടത്തിൽ നിന്ന് കല്ല് ദേഹത്ത് പതിച്ച് മലയാളി യുവാവ് മരിച്ചു

uae
  •  6 hours ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിന് ആശ്വാസം; ആദ്യ ബലാത്സംഗ കേസിലെ അറസ്റ്റിനുള്ള വിലക്ക് നീട്ടി

Kerala
  •  6 hours ago