ബില്ലുകളിലെ സമയപരിധി; രാഷ്ട്രപതിയുടെ റഫറന്‍സില്‍ സുപ്രിംകോടതി നിലപാട് ഇന്ന്
ന്യൂഡല്‍ഹി: നിയമസഭ പാസാക്കുന്ന ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ രാഷ്ട്രപതിക്ക് സമയപരിധി ഏര്‍പ്പെടുത്തിയ തമിഴ്നാട് കേസിലെ സുപ്രിംകോടതി വിധിയില്‍ രാഷ്ട്രപതിയുടെ റഫറന്‍സില്‍ ഇന്ന് സുപ്രിംകോടതി ഭരണഘടനാ ബെഞ്ച് നിലപാട് പ്രഖ്യാപിക്കും. രാഷ്ട്രപതി ഉന്നയിച്ച 14 ചോദ്യങ്ങളില്‍ ചീഫ് ജസ്റ്റിസ് ബി.ആര്‍ ഗവായ്, ജസ്റ്റിസുമാരായ സുര്യകാന്ത്, വിക്രംനാഥ്, പി.എസ് നരസിംഹ, എ.എസ് ചന്ദ്രൂര്‍ക്കര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഇന്ന് രാവിലെ 10.30ന് നിലപാട് പ്രഖ്യാപിക്കുക. വിഷയത്തില്‍ വാദം കേള്‍ക്കല്‍ സെപ്റ്റംബര്‍ 11ന് പൂര്‍ത്തിയായിരുന്നു.
രാഷ്ട്രപതിയുടെ റഫറന്‍സില്‍ സുപ്രിംകോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധി പറയില്ല. പകരം റഫറന്‍സില്‍ ഉന്നയിച്ച 14 ചോദ്യങ്ങളില്‍ ബെഞ്ച് തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക മാത്രമായിരിക്കും ചെയ്യുക. 14 ചോദ്യങ്ങളില്‍ ഭൂരിഭാഗത്തിനും തമിഴ്നാട് കേസിലെ വിധിയില്‍ ഉത്തരം നല്‍കിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി കേരളം, തമിഴ്നാട്, പഞ്ചാബ്, പശ്ചിമബംഗാള്‍ സംസ്ഥാനങ്ങള്‍ റഫറന്‍സിനെ എതിര്‍ത്തിരുന്നു.
English summary: The Supreme Court Constitution Bench will announce its views today on the President’s reference concerning time limits for the President to decide on bills passed by state legislatures. The reference includes 14 questions raised by the President, and the Bench—comprising Chief Justice B.R. Gavai and Justices Surya Kant, Vikram Nath, P.S. Narasimha, and A.S. Chandrachud—will present its opinion at 10:30 AM.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."