ലൈംഗികാതിക്രമ കേസ്: മുന്‍ മന്ത്രി നീലലോഹിത ദാസന്‍ നാടാരെ വെറുതെ വിട്ടതിനെതിരെ സുപ്രിം കോടതിയില്‍ അപ്പീല്‍
തിരുവനന്തപുരം: ലൈംഗികാതിക്രമ കേസില്‍ മുന്‍ മന്ത്രിയും ആര്‍.ജെ.ഡി നേതാവുമായ നീലലോഹിത ദാസന്‍ നാടാരെ വെറുതെ വിട്ടതിനെതിരെ അപ്പീല്‍. ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രിം കോടതിയിലാണ് പരാതിക്കാരി അപ്പീല്‍ നല്‍കിയിരിക്കുന്നത്. എല്ലാ വിഷയങ്ങളും പരിശോധിച്ചല്ല ഹൈക്കോടതി തീരുമാനമെടുത്തതെന്ന് അപ്പീലില്‍ ആരോപിക്കുന്നു.
1999ലാണ് കേസിനാസ്പദമായ പരാതി ഉയരുന്നത്. വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥയെ കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ വിളിച്ചുവരുത്തി അതിക്രമിച്ചു എന്നതായിരുന്നു പരാതി. ഇതിനെ തുടര്‍ന്ന് എറണാകുളം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഒരു വര്‍ഷത്തേക്ക് നീലലോഹിതാ ദാസനെ ശിക്ഷിച്ചിരുന്നു.
പിന്നീട് കേസ് ഹൈക്കോടതിയില്‍ എത്തുകയും ഹൈക്കോടതി ഇയാളെ വെറുതെ വിടുകയും ചെയ്തു. ഇതിനെതിരെയാണ് സുപ്രിം കോടതിയില്‍ അപ്പീല്‍ പോയിരിക്കുന്നത്. വരും ദിവസങ്ങളില്‍ സുപ്രിം കോടതി ഹരജി പരിഗണിക്കും.
2025 സപ്തംബറിലാണ് 2004ല്‍ ഒരുവര്‍ഷം തടവുവിധിച്ച വിചാരണക്കോടതി ഉത്തരവും ശിക്ഷ മൂന്നുമാസമായി കുറച്ചു നിലനിര്‍ത്തിയ കോഴിക്കോട് സെഷന്‍സ് കോടതി ഉത്തരവും ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ബെഞ്ച് റദ്ദാക്കുന്നത്. 21വര്‍ഷങ്ങള്‍ക്കുശേഷമാണ് നീലന് അനുകൂലമായ വിധി വന്നത്. ഉദ്യോഗസ്ഥയുടെ മൊഴിയടക്കമുള്ള പ്രോസിക്യൂഷന്‍ തെളിവുകള്‍ വിശ്വാസയോഗ്യമല്ലെന്നും പരാതി നല്‍കാന്‍ രണ്ടുവര്‍ഷം വൈകിയെന്നും വിലയിരുത്തിയാണ് കുറ്റവിമുക്തനാക്കിയത്.
1999 ഫെബ്രുവരി 27നാണ് സംഭവമെങ്കിലും ഡി.ജി.പിക്ക് നല്‍കിയ പരാതിയില്‍ 2001 മേയ് 9നാണ് എഫ.്ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. പരാതി വൈകിയതിനുള്ള വിശദീകരണം തൃപ്തികരമല്ലെന്ന് വെറുതെ വിട്ടുള്ള വിധി പ്രഖ്യാപിക്കവേ ഹൈക്കോടതി വിലയിരുത്തിയിരുന്നു. പരാതിക്കാരി പറഞ്ഞതും സാക്ഷിമൊഴികളും തമ്മില്‍ പൊരുത്തക്കേടുണ്ട്. പരാതിക്കാരി തന്റെ മൊഴികള്‍ സമയാസമയം പരിഷ്‌കരിച്ചതായാണ് കാണുന്നത്. മജിസ്ട്രേട്ട് കോടതിയും സെഷന്‍സ് കോടതിയും തെളിവുകള്‍ വിലയിരുത്തിയതില്‍ അപാകതയുണ്ട്. സംശയത്തിന്റെ ആനുകൂല്യം പ്രതിക്കുണ്ട്. ശിക്ഷയ്ക്കു ന്യായീകരണമില്ലെന്നും അന്ന് കോടതി വ്യക്തമാക്കിയിരുന്നു.
an appeal has been filed in the supreme court challenging the acquittal of former minister neelalohitha dasan nadar in the 199 sexual assault case, seeking a review of the verdict.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."