ദുബൈ മെട്രോ ബ്ലൂ ലൈൻ: 2029-ൽ യാഥാർത്ഥ്യമാകും; നിർമ്മാണത്തിനായി 3500-ലധികം ജീവനക്കാർ
ദുബൈ: ദുബൈ മെട്രോ ബ്ലൂ ലൈൻ നിർമാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്. 2029 സെപ്റ്റംബർ 9-ന് (9.9.2029) ഈ പദ്ധതി പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കാനാണ് ലക്ഷ്യമിടുന്നത്. നിലവിൽ 3,500-ലധികം തൊഴിലാളികളും എൻജിനീയർമാരും ഈ പദ്ധതിക്കായി രാത്രിപകൽ ജോലി ചെയ്യുന്നുണ്ട്.
ആർടിഎ (RTA) ചെയർമാൻ മത്താർ അൽ തായറുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് പദ്ധതിയുടെ പുരോഗതി വിലയിരുത്തിയത്. നിർമ്മാണം കൃത്യസമയത്ത് പൂർത്തിയാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ആർടിഎ നിരന്തരമായ നിരീക്ഷണങ്ങൾ നടത്തുന്നുണ്ട്.
ബ്ലൂ ലൈനിന്റെ പ്രത്യേകതകൾ
30 കിലോമീറ്ററാണ് ബ്ലൂ ലൈനിന്റെ ദൈർഘ്യം. ആകെ 14 സ്റ്റേഷനുകളാണ് ഈ ലൈനിൽ ഉൾപ്പെടുന്നത്. നിലവിലുള്ള റെഡ് ലൈനിനെയും ഗ്രീൻ ലൈനിനെയും തമ്മിൽ ബന്ധിപ്പിക്കുന്നതാണ് ബ്ലൂ ലൈൻ. ബ്ലൂ ലൈൻ പ്രവർത്തനസജ്ജനമാകുന്നതോടെ ദുബൈ ഇന്റർനാഷണൽ എയർപോർട്ടിലേക്ക് വെറും 20 മിനിറ്റിനുള്ളിൽ എത്താൻ സാധിക്കും. 2040-ഓടെ ഏകദേശം പത്തുലക്ഷം പേർക്കെങ്കിലും ഈ സേവനം പ്രയോജനപ്പെടുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
പദ്ധതിയുടെ നേട്ടങ്ങൾ
ഗതാഗതക്കുരുക്ക് കുറയും: ബ്ലൂ ലൈൻ വരുന്നതോടെ റോഡുകളിലെ തിരക്ക് 20 ശതമാനത്തോളം കുറയും.
വസ്തുവകകളുടെ വില കൂടും: മെട്രോ സ്റ്റേഷനുകൾക്ക് ചുറ്റുമുള്ള സ്ഥലങ്ങളുടെയും വീടുകളുടെയും മൂല്യം 25 ശതമാനം വരെ വർധിക്കാൻ ഇത് കാരണമാകും.
ജീവിതനിലവാരം മെച്ചപ്പെടും: നഗരത്തിലെ പ്രധാന സേവനങ്ങളുടെ 80 ശതമാനവും വെറും 20 മിനിറ്റ് യാത്രയ്ക്കുള്ളിൽ ലഭ്യമാക്കുക എന്ന '20 മിനിറ്റ് സിറ്റി' എന്ന ആശയം യാഥാർത്ഥ്യമാക്കാൻ ഈ പദ്ധതി സഹായിക്കും.
സാമ്പത്തിക വളർച്ച: ദുബൈ ഇക്കണോമിക് അജണ്ട (D33) ലക്ഷ്യമിടുന്ന സാമ്പത്തിക വികസനത്തിന് ഈ പുതിയ മെട്രോ ലെെൻ വലിയ കരുത്തേകും.
The Dubai Metro Blue Line is rapidly taking shape, with over 3,500 workers and engineers toiling day and night to meet the September 9, 2029, deadline. This 30km project will connect key areas, including Dubai International Airport, Mirdif, and Academic City, and is expected to serve around 320,000 passengers daily by 2040.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."