HOME
DETAILS

എസ്.ഐ.ആര്‍: എന്യുമറേഷന്‍ ഇന്ന് അവസാനിക്കും; വോട്ടര്‍പട്ടികയില്‍ പുറത്താകാന്‍ സാധ്യതയുള്ളവരുടെ പേരുകള്‍ പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമ്മിഷന്‍

  
December 18, 2025 | 2:18 AM

SIR Enumeration ends today Election Commission releases names of those likely to be left out of voter list

തിരുവനന്തപുരം: തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് എന്യുമറേഷന്‍ ഫോം തിരികെ സമര്‍പ്പിക്കാനുള്ള സമയപരിധി കേരളത്തില്‍ ഇന്ന് അവസാനിക്കാനിരിക്കെ ഫോം തിരികെ നല്‍കാത്തവരുടെ പേരുകള്‍ പരസ്യപ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മിഷന്‍. കഴിഞ്ഞ തിങ്കളാഴ്ച ചേര്‍ന്ന അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തില്‍ തിരികെ ലഭിക്കാത്ത ഫോമുകളുടെ പേര് ഉള്‍പ്പടെയുള്ള വിശദാംശങ്ങള്‍ അടുത്തദിവസം രാവിലെയ്ക്കുള്ളില്‍ വെബ്‌സൈറ്റിലൂടെ പരസ്യപ്പെടുത്തുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ എസ്.ഐ.ആര്‍. എന്യുമറേഷന്‍ സമയം അവസാനിക്കാന്‍ 24 മണിക്കൂര്‍ ശേഷിക്കെ ഇന്നലെ വൈകുന്നേരത്തോടെയാണ് ഈ പട്ടിക തെരഞ്ഞെടുപ്പ് കമ്മിഷന്‍ പരസ്യപ്പെടുത്തിയത്. 26 ലക്ഷത്തോളം വോട്ടര്‍മാരാണ് ഈ വിഭാഗത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഫോം തിരികെ നല്‍കാത്ത സാഹചര്യത്തില്‍ ഇവരെല്ലാവരും കരട് പട്ടികയില്‍ നിന്നും പുറത്താകുന്ന സാഹചര്യമുണ്ടാകും. നിലവിലുള്ള വോട്ടര്‍ പട്ടികയുടെ ഏകദേശം പത്ത് ശതമാനത്തോളമാണ് ഇത്തരത്തില്‍ പുറത്താകാന്‍ പോകുന്നത്.

മരണപ്പെട്ടവരായി 6.44 ലക്ഷം പേരെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒന്നിലധികം സ്ഥലങ്ങളില്‍ വോട്ടുള്ളവര്‍ 1.31 ലക്ഷം പേരുണ്ട്. ഇവരൊഴികെ ഇതുവരെ കണ്ടെത്താന്‍ സാധിക്കാത്തവരും സ്ഥിരമായി താമസം മാറിയവരും വിവിധ കാരണങ്ങളാല്‍ ഫോം തിരികെ ബി.എല്‍.ഒമാരെ ഏല്‍പ്പിക്കാത്തവരുമായ 18 ലക്ഷത്തിന് മുകളില്‍ വോട്ടര്‍മാരുണ്ട്്. എന്നാല്‍ ഈ പട്ടികയെല്ലാം കൃത്യമായ രേഖകളുടെ അടിസ്ഥാനത്തിലല്ല, മറിച്ച് ബി.എല്‍.ഒമാര്‍ ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണ്.

ഈ പട്ടിക രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ബി.എല്‍.എമാര്‍ക്ക് കൈമാറാന്‍ ബി.എല്‍.ഒമാര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പട്ടികയിലുള്ളവര്‍ ബി.എല്‍.ഒമാരെ സമീപിച്ച് ഫോം കൈമാറിയില്ലെങ്കിലും കരട് പട്ടികയില്‍ നിന്നും പുറത്താകും. ഈ പട്ടികകളിലെ തിരുത്തലുകള്‍ ഇന്ന് പൂര്‍ത്തിയാക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ അറിയിച്ചു.

ഒഴിവാക്കപ്പെടുന്നവരെ കണ്ടെത്തുന്നത് ഇങ്ങനെ (ബോക്‌സ്)

www..ceo.kerala.gov.in/asd-list എന്ന ലിങ്ക് വഴി പുറത്താകുന്നവരുടെ പേരുവിവരങ്ങള്‍ പരിശോധിക്കാന്‍ കഴിയും. ജില്ലയും നിയമസഭാ മണ്ഡലവും ബൂത്തും രേഖപ്പെടുത്തിയാല്‍ ബൂത്ത് തിരിച്ചുള്ള കണക്ക് ലഭ്യമാകും. പേരും വോട്ടര്‍ ഐ.ഡി. നമ്പരും രക്ഷിതാവിന്റെ പേരുമാണ് പട്ടികയിലുള്ളത്. കൂടാതെ എന്ത് കാരണം കൊണ്ടാണ് ഒഴിവാക്കാന്‍ പോകുന്നതെന്നും വ്യക്തമാക്കിയിട്ടുണ്ട്.

കരട് പട്ടിക 23ന്; പേരിലെങ്കില്‍ പരാതി നല്‍കാം

തിരുവനന്തപുരം: എസ്.ഐ.ആര്‍ കരട് വോട്ടര്‍പട്ടിക 23ന് പ്രസിദ്ധീകരിച്ച ശേഷം, അതില്‍ ഉള്‍പ്പെടാത്തവരുടെ ബൂത്ത് തിരിച്ചുള്ള പട്ടിക ഇലക്ടറല്‍ ഓഫിസര്‍മാരുടെ നോട്ടീസ് ബോര്‍ഡുകളില്‍ പ്രദര്‍ശിപ്പിക്കും. മുഖ്യതിരഞ്ഞെടുപ്പ് ഓഫിസറുടെ വെബ്‌സൈറ്റിലും പട്ടിക ലഭ്യമായിരിക്കും. അംഗീകൃതരാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പട്ടിക കൈമാറും. ബി.എല്‍. ഒമാരുടെ കൈയ്യിലും പട്ടിക ലഭ്യമായിരിക്കും. ഇത് പൊതുജനങ്ങള്‍ക്ക് പരിശോധിക്കാനും പേര് ഉള്‍പ്പെടാത്തതിന്റെ കാരണങ്ങള്‍ മനസ്സിലാക്കാനും കഴിയും.

തുടര്‍ന്ന്,പരാതികളും ആക്ഷേപങ്ങളും ഡിസംബര്‍ 23 മുതല്‍ 2026 ജനുവരി 22 വരെ സമര്‍പ്പിക്കാവുന്നതാണ്. നിശ്ചിത സമയത്തിനുള്ളില്‍ എന്യുമറേഷന്‍ സമര്‍പ്പിക്കാന്‍ കഴിയാത്തവര്‍ക്ക്, ഈ കാലയളവില്‍ ഫോം 6നൊപ്പം നിശ്ചിത സത്യവാങ്മൂലവും സമര്‍പ്പിച്ചാല്‍ മാത്രമെ പേര് ചേര്‍ക്കാന്‍ കഴിയുകലയുള്ളു.

എന്യുമറേഷന്‍ ഫോമില്‍ ആവശ്യമായ വിവരങ്ങള്‍ സമര്‍പ്പിച്ചിട്ടില്ലാത്തവരെ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫിസര്‍മാര്‍ ഹിയറിങ്ങിന് വിളിക്കുന്നതായിരിക്കും. കരട് പട്ടികയിലുള്ള ഒരാളുടെ പേര് ഹിയറിങ്ങിന് ശേഷം ഒഴിവാക്കുകയാണെങ്കില്‍, ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസറുടെ ഉത്തരവ് വന്ന് 15 ദിവസത്തിനകം ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് ഒന്നാം അപ്പീല്‍ നല്‍കാം. ഒന്നാം അപ്പീലിലെ ഉത്തരവ് വന്ന് 30 ദിവസത്തിനകം ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്ക് രണ്ടാം അപ്പീല്‍ സമര്‍പ്പിക്കാം. എന്യൂമറേഷന്‍ ഫോമുകളിലെ തീരുമാനങ്ങളും പരാതികള്‍ തീര്‍പ്പാക്കലും 2025 ഡിസംബര്‍ 23 മുതല്‍ 2026 ഫെബ്രുവരി 14 വരെയുള്ള കാലയളവില്‍ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ പൂര്‍ത്തിയാക്കും.
അന്തിമ വോട്ടര്‍പട്ടിക 2026 ഫെബ്രുവരി 21ന് പ്രസിദ്ധീകരിക്കും. അതിനുശേഷവും നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തിയ്യതി വരെ പേര് ചേര്‍ക്കാനും മാറ്റങ്ങള്‍ വരുത്താനുമുള്ള അവസരം തുടര്‍ച്ചയായ പുതുക്കല്‍ പ്രക്രിയയുടെ ഭാഗമായി ഉണ്ടായിരിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയിൽ പുതുവത്സര അവധി പ്രഖ്യാപിച്ചു; ജനുവരി രണ്ടിന് വീട്ടിലിരുന്ന് ജോലി ചെയ്യാം, സർക്കാർ ജീവനക്കാർക്ക് ഇരട്ടി സന്തോഷം

uae
  •  2 hours ago
No Image

ഇസ്‌റാഈലിന്റെ വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ മുഴുവന്‍ കരാറിനെയും അപകടത്തിലാക്കുന്നുവെന്ന് ഖത്തര്‍ പ്രധാനമന്ത്രി; ഇടപെടണമെന്ന് അമേരിക്കയോട് മധ്യസ്ഥ രാജ്യങ്ങള്‍ 

International
  •  3 hours ago
No Image

എസ്.ഐ.ആര്‍ സമയപരിധി നീട്ടണമെന്ന് കേരളം; തെരഞ്ഞെടുപ്പ് കമ്മിഷന് നിവേദനം നല്‍കാന്‍ ആവശ്യപ്പെട്ട് സുപ്രിംകോടതി

Kerala
  •  3 hours ago
No Image

താഴ്‌വരകളിൽ ഇറങ്ങിയാൽ പണി കിട്ടും: മഴക്കാലത്തെ ട്രാഫിക് നിയമങ്ങൾ പങ്കുവെച്ച് യുഎഇ അധികൃതർ; പിഴ വിവരങ്ങൾ ഇങ്ങനെ

uae
  •  3 hours ago
No Image

പരാതികള്‍ പലതും നല്‍കിയിട്ടും ആരും ഗൗനിച്ചില്ല; മദ്യശാല അടിച്ചു തകര്‍ത്ത് സ്ത്രീകള്‍ - വിഡിയോ വൈറല്‍

National
  •  3 hours ago
No Image

യുഎഇയിൽ കനത്ത മഴ; ദുബൈ പൊലിസിന്റെ അടിയന്തര സുരക്ഷാ സന്ദേശം നിങ്ങളുടെ ഫോണിലെത്തിയോ?

uae
  •  4 hours ago
No Image

'വിബി ജി റാംജി' ബില്‍ ലോക്‌സഭയില്‍ പാസ്സാക്കി; ശക്തമായി പ്രതിഷേധിച്ച് പ്രതിപക്ഷം, ബില്ല് വലിച്ചുകീറി എറിഞ്ഞു

National
  •  4 hours ago
No Image

റാസൽഖൈമയിൽ കാറ്റിൽ കെട്ടിടത്തിൽ നിന്ന് കല്ല് ദേഹത്ത് പതിച്ച് മലയാളി യുവാവ് മരിച്ചു

uae
  •  4 hours ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിന് ആശ്വാസം; ആദ്യ ബലാത്സംഗ കേസിലെ അറസ്റ്റിനുള്ള വിലക്ക് നീട്ടി

Kerala
  •  4 hours ago
No Image

ഡി.എം.കെക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും വിജയ്

National
  •  4 hours ago